Type Here to Get Search Results !

Bottom Ad

ദുബൈയിലെ കോവിഡ് അതിജീവന കഥയിലെ ബദിയടുക്കയുടെ സാന്നിധ്യം പഞ്ചായത്തിന് അഭിമാനമാകുന്നു

ദുബൈ (www.evisionnews.co): മഹാമാരി താണ്ഡവമാടിയ ദുബൈയിലെ ദേര നൈഫ് ഭാഗങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബദിയടുക്ക പഞ്ചായത്തിന്റെ സാന്നിധ്യമായി വളണ്ടിയര്‍ നിരയില്‍ സജീവമായ നാലംഗ സംഘങ്ങള്‍ നാടിന്റെ കയ്യടി. ദുബൈ കെഎംസിസി ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ റസാഖ് ബദിയടുക്ക, ഫസലുദ്ധീന്‍ ബദിയടുക്ക, സിദ്ദീഖ് ബദിയടുക്ക, അഷ്‌റഫ് കോട്ട എന്നിവരാണ് കോവിഡ് പ്രതിരോധത്തില്‍ മാതൃകയായത്.  

തുടക്കംമുതല്‍ തന്നെ രോഗികള്‍ക്ക് മരുന്നെത്തിക്കുന്നതിനും ഭക്ഷണമെത്തിക്കുന്നതിനുമുള്ള വളണ്ടിയര്‍ സേവനത്തില്‍ സജീവമായിരുന്നു ദുബൈ കെഎംസിസിയുടെ സേവന സന്നദ്ധ സംഘമായ മഴവില്‍ സേനയുടെ അംഗങ്ങളായ നാലുപേരും.  

കൊറോണ കാലത്ത് ലോക്ക് ഡൗണായപ്പോള്‍ ദുബൈ കെഎംസിസി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി കരുതലിന്റെ കാവല്‍ തീര്‍ക്കുകയായിരുന്നു. പാവങ്ങള്‍ക്ക് ഫുഡ് കിറ്റ്, ബദിയടുക്ക ഹെല്‍ത്ത് സെന്ററിലേക്ക് പ്രത്യേക വാഹനവും നല്‍കി. ഗള്‍ഫില്‍ ഒഴുക്കുന്ന വിയര്‍പ്പു തുള്ളികളുടെ ഫലം നാട്ടിലായിരുന്നു കണ്ടിരുന്നത്.

ഇവര്‍ക്ക് പൂര്‍ണ പിന്തുണയും ഉപദേശ നിര്‍ദേശങ്ങളുമായി ദുബൈ കെഎംസിസി ജില്ലാ ജനറല്‍  സെക്രട്ടറി സലാം കന്യപ്പാടി, വൈസ് പ്രസിഡന്റ് ഇ.ബി അഹ്മദ് ചെടേക്കാല്‍, മുനീഫ്  ബദിയടുക്ക, ദുബൈ കെഎംസിസി ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി പിലാക്കട്ട, ജനറല്‍ സെക്രട്ടറി എം.എസ് ഹമീദ്, ട്രഷറര്‍ അഷ്‌റഫ് കുക്കംകുടല്‍ തുടങ്ങിയവരും കൂടെയുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad