Type Here to Get Search Results !

Bottom Ad

ലൂഡിസ് സ്‌പോട്‌സ് വെയര്‍ മാസ്‌കുകള്‍ വിതരണം ചെയ്തു


കാസര്‍കോട് (www.evisionnews.co): മംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്സ് വസ്ത്ര നിര്‍മാതാക്കളായ ലുഡിസ് ഒരുക്കിയ ഡബിള്‍ ലേയര്‍ വാഷബിള്‍ ലുഡിസ് മാസ്‌കുകള്‍ വിതരണം ചെയ്തു. കാസര്‍കോട് ടൗണ്‍ കേന്ദ്രീകരിച്ച് രണ്ട് ഘട്ടങ്ങളിലായാണ് വിതരണം.

ആദ്യഘട്ട വിതരണോദ്ഘാടനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ്മാനും സിനിമ- ടി.വി ഫ്രം ജാബിര്‍ ചെമ്മനാടും നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ കാസര്‍കോട് ടൗണ്‍ എയ്ഡ് പോസ്റ്റിലെ പോലീസുകാര്‍ക്കും പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്കും പാചകവാതക വിതരണക്കാര്‍ക്കും മാസ്‌കുകള്‍ നല്‍കി. 

രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ പൊലീസ് മേധാവികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മാസ്‌കുകളെത്തിച്ചു നല്‍കാനാണ് തീരുമാനമെന്ന് സ്ഥാപന ഉടമകളായ ഷബീര്‍ സ്‌പോര്‍ട്‌സ് ലൈന്‍, ജാനിഫ് ജാസ്മിന്‍ ഗ്രൂപ്പ്, ഇസ്തിയാക് പൊയക്കര അറിയിച്ചു. അയ്യായിരത്തിലധികം ലുഡിസ് മാസ്‌കുകള്‍ ജില്ലയിലും മംഗളൂരുവിലുമായി വിതരണം ചെയ്തുകഴിഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad