ഷാര്‍ജ (www.evisionnews.co): ഷാര്‍ജ അല്‍ നഹ്ദയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീ പിടുത്തം. നിരവധി ഇന്ത്യക്കാര്‍ അടക്കം താമസിക്കുന്ന അബ്കോ ടവറില്‍ ആണ് തീപിടുത്തമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് തീപിടിത്തം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ചെവ്വാഴ്ച രാത്രി യുഎഇ സമയം ഒമ്പതരയോടെയാണ് അമ്പതോളം നിലകളുള്ള അബ്‌കോ ബില്‍ഡിംഗില്‍ പത്താം നിലയില്‍ നിന്നും തീപടര്‍ന്നുകയറുകയായിരുന്നു. ഫ്‌ളാറ്റുകളിലടക്കം നിരവധി പേര്‍ താമസിക്കുന്ന കെട്ടിടമാണിത്. കോവിഡ് ലോക്ക്ഡൗണ്‍ സമയമായതിനാല്‍ കൂടുതല്‍ താമസക്കാരും കെട്ടിടത്തിന് അകത്ത് തുടരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. പലരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
തീവ്രമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രാത്രിയോടെ തന്നെ അഗ്നി നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.
തീവ്രമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രാത്രിയോടെ തന്നെ അഗ്നി നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.
Post a Comment
0 Comments