അബുദാബി (www.evisionnews.co): കുണ്ടംകുഴി സ്വദേശി അബുദാബിയില്‍ ഹൃദയാഘാതംമൂലം മരിച്ചു. കുണ്ടംകുഴി കല്ലടക്കുറ്റിയിലെ മുഹമ്മദ് കുഞ്ഞി ഹാജി (56)യാണ് മരിച്ചത്. വര്‍ഷങ്ങളായി മുഹമ്മദ് കുഞ്ഞി അബുദാബിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വിമാന സര്‍വീസ് നിലച്ചതിനാല്‍ മടക്കം നടക്കാതെ പോയി.
ഇന്നലെ ഉച്ചവരെ ജോലി ചെയ്തിരുന്നു. രാത്രിയോടെ അല്‍ഫലാഹ് സ്ട്രീറ്റിലെ സുഡാനി ക്ലബിന് അരികിലെ താമസസ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും മരിക്കുകയായിരുന്നു. മൃതദേഹം അബുദാബി ഖലീഫ ആസ്പത്രി മോര്‍ച്ചറിയിലാണുള്ളത്. കെഎംസിസി ഭാരവാഹികളായ അനീസ് മാങ്ങാട്, സുബൈര്‍ വടകര മുക്ക്, റാഷിദ് എടത്തോട്, നാസര്‍ കോളിയടുക്കം എന്നിവര്‍ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.
ഭാര്യ: കാഞ്ഞങ്ങാട് പഴയകടപ്പുറത്തെ മറിയുമ്മ. മക്കള്‍: യൂനസ് (അബുദാബി), ഖൈറുന്നിസ, ഖമറുന്നിസ, ആയിഷ, ഫാത്തിമ, ഖദീജ, താഹിറ, ഇല്യാസ്, ശുഹൈബ്. മരുമക്കള്‍: ഹക്കീം പാണത്തൂര്‍, സിദ്ദീഖ് പഴയ കടപ്പുറം, ശബീര്‍ പാണത്തൂര്‍.
Post a Comment
0 Comments