ഞായറാഴ്ച വൈകിട്ടോടെ വേദന അനുഭവപ്പെടുകയും ഉടന്‍ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അതിര്‍ത്തി പ്രശ്നം നിലനില്‍ക്കുന്നതിനാലാണ് കുമ്പള ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ നില വഷളായതോടെ മംഗളൂരുവിലേക്ക് പോയെങ്കിലും കടത്തിവിട്ടില്ല. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.
കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തേക്കെടുത്തെങ്കിലും കുഞ്ഞും മരിച്ചിരുന്നു. ചികിത്സ കിട്ടാതെ പതിനാറാമത്തെ മരണമാണ് ഇന്നലെ സംഭവിച്ചത്. നഫീസ ഹമീദ് ദമ്പതികളുടെ മകളാണ് അസ്മ. ഉപ്പള പത്തോടി റോഡിലുള്ള ഫ്‌ളാറ്റിലാണ് താമസം. ഭര്‍ത്താവ് സൗദിയിലാണ്. ആറു വയസുള്ള മകനുണ്ട്.
Post a Comment
0 Comments