കാസര്‍കോട് (www.evisionnews.co): എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ എഴുതേണ്ട കര്‍ണാടകയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ആവശ്യപ്പെട്ടു. 400 ഓളം കുട്ടികളാണ് കാസര്‍കോടിന്റെ അതിര്‍ത്തി പ്രദേശമായ കര്‍ണാടകയില്‍ നിന്നും വന്ന് പരീക്ഷ എഴുതേണ്ടത്.
ഇവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടലുകള്‍ നടത്തണം. കേരളത്തിന്റെ മറ്റു ജില്ലകളില്‍ നിന്നും വരുന്ന നൂറോളം വിദ്യാര്‍ത്ഥികളുമുണ്ട്. ഇവര്‍ക്കും ഡ്യൂട്ടിക്ക് നിശ്ചയിക്കപ്പെട്ട നൂറോളം അധ്യാപകര്‍ക്കും ഗതാഗതം യോഗ്യമല്ലങ്കില്‍ പരീക്ഷ ഡ്യൂട്ടിയില്‍ എത്താനും പരീക്ഷയുടെ സുഖകരമായ നടത്തിപ്പിനും പ്രയാസമാണെന്നും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments