കാസര്‍കോട് (www.evisionnews.co): കൊറോണ മൂലം പട്ടിണിയിലായ കുടുംബങ്ങള്‍ക്ക് സാന്ത്വനമേകി പെരഡാല ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് പാസ്‌ക്ക്. അമ്പതോളം കുടുംബങ്ങള്‍ക്കാണ് ഭക്ഷണ കിറ്റുകള്‍ വീട്ടില്‍ എത്തിച്ചു നല്‍കിയത്. ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ രഹസ്യ സര്‍വയിലൂടെ കണ്ടെത്തി കിറ്റുകള്‍ വീട്ടിലെത്തിച്ച പ്രവര്‍ത്തനം പ്രശംസനീയമായി.
കോവിഡ് ഹോസ്പിറ്റലായി പ്രഖ്യാപിച്ച കാസര്‍കോട് മെഡിക്കല്‍ കോളജിലെ രോഗികള്‍ക്ക് 10000 രൂപയുടെ ഫ്രൂട്ട്‌സ് വിഭവങ്ങളും നല്‍കി. നിരവധി ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന പാസ്‌ക്ക് പെരഡാല ബദിയടുക്കയിലെ അറിയപ്പെടുന്ന ക്ലബുകളിലൊന്നാണ്.
Post a Comment
0 Comments