Type Here to Get Search Results !

Bottom Ad

പ്രാര്‍ത്ഥനയ്ക്കായി കിടപ്പുമുറിയിലേക്ക് പോയ യുവതി മരിച്ച നിലയില്‍


കാഞ്ഞങ്ങാട് (www.evisionnews.co): പ്രാര്‍ത്ഥനക്കാണെന്ന് പറഞ്ഞ് കിടപ്പുമുറിയിലേക്ക് പോയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. സൗത്ത് ചിത്താരിയിലെ ക്വട്ടേര്‍ഴ്‌സില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ റഫീഖിന്റെയും ഫാത്തിമയുടെയും മകള്‍ റഫിയതിനെ (24) യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തലശ്ശേരി സ്വദേശികളായ കുടുംബം വര്‍ഷങ്ങളായി സൗത്ത് ചിത്താരിയിലാണ് താമസം.

മാതാവിനൊപ്പം നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനിടെ അസര്‍ നിസ്‌കരിക്കാനെന്ന് പറഞ്ഞ് മുറിയില്‍ കയറി വാതിലടച്ച റാഫിയതിനെ കാണാത്തതിനാല്‍ വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ക്കൂട് സ്വദേശിയുമായി രണ്ട് വര്‍ഷം മുമ്പായിരുന്നു വിവാഹം നടന്നത്. രണ്ടുദിവസം മുമ്പ് ഭര്‍ത്താവുമായി പിണങ്ങി ക്വാര്‍ട്ടേഴ്സിലേക്ക് വന്നതായിരുന്നു. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് ഇപ്പോള്‍ നാട്ടിലാണ്. റിയാസ്, റമീസ്, റഹീസ് എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad