Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ യുദ്ധകാലടിസ്ഥാനത്തില്‍ സഹായം നല്‍കണം: ആബിദ് ആറങ്ങാടി


കാസര്‍കോട് (www.evisionnews.co): മരുന്നുകളും ചികിത്സയും ലഭ്യമല്ലാത്തതിനാല്‍ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ അതീവ ഗുരുതരമായ അവസ്ഥയിലാണുള്ളതെന്നും എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് പ്രഖ്യാപിച്ച പ്രത്യേക പാക്കേജില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സഹായം ലഭ്യമാക്കണമെന്നും എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ആവശ്യപ്പെട്ടു. 

ലോക് ഡൗണ്‍ കാരണം സാധാരണക്കാരായ കൂലിത്തൊഴിലാളികള്‍ മുതല്‍ എല്ലാ മേഖലയിലുള്ള ജനങ്ങളും പ്രതിസന്ധിയിലൂടെ നീങ്ങുമ്പോള്‍ അതിലേറെ ദുരിതപൂര്‍ണമാണ് എന്‍ഡോസള്‍ഫാന്‍ ഇരകളും അവരുടെ കുടുംബാംഗങ്ങളും. ബഡ്‌സ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കുട്ടികള്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന ഉച്ചഭക്ഷണമടക്കമുള്ളവ ഇല്ലാതായിരിക്കുകയാണ്. അങ്കണ്‍വാടി കുട്ടികള്‍ക്ക് വീട്ടില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതു പോലെ ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇതേ രീതിയില്‍ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യണമെന്നും ആബിദ് ആറങ്ങാടി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad