കാസര്‍കോട് (www.evisionnews.co): ലോക് ഡൗണ്‍ ഭാഗമായി മധൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലുള്ള പോലീസ് നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് നേതാക്കള്‍ കാസര്‍കോട് ഡിവൈഎസ്പി ബാലകൃഷ്ണന് നിവേദനം നല്‍കി. ഇതിനെ തുടര്‍ന്ന് റേഷന്‍ കടയിലേക്ക് വാഹനവുമായി പോകാന്‍ അനുവദിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തു.
സര്‍ക്കാര്‍ അനുവദിച്ച രീതിയില്‍ ഉളിയത്തടുക്ക ടൗണിലും പ്രദേശത്തും രാവിലെ ഏഴു മണി മുതല്‍ കടകള്‍ തുറന്ന്പ്രവര്‍ത്തി ക്കാമെന്ന് നേതാക്കളോട് ഉറപ്പ് നല്‍കി. ബ്ലോക്ക് ചെയ്ത ഉള്‍നാടുകളിലേക്കുള്ള റോഡുകള്‍ തുറന്നു കൊടുക്കാന്‍ ഐജിയുടെ പെര്‍മിഷന്‍ കിട്ടുന്ന മുറക്ക് നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കി. ഉളിയത്തടുക്കയിലെ ബദ്‌റുദ്ദീനെ അക്രമിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടു. സംഭവം അന്വേഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, വൈസ് പ്രസിഡന്റ് മജീദ് പട്ട്‌ള, സെക്രട്ടറി ഹാരിസ് പട്ട്‌ള സംബന്ധിച്ചു.
Post a Comment
0 Comments