കാസര്‍കോട് (www.evisionnews.co): ഭീതിപ്പെടുത്തുന്ന തരത്തില്‍ കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടും ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കാസര്‍കോട് ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം ഏതാനും ദിവസം കൊണ്ടുതന്നെ സംപൂജ്യത്തിലെത്തിച്ച കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിരോധ സേനക്ക് ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സിയുടെ അഭിനന്ദനം.
ജില്ലയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 178 കോവിഡ് കേസികളില്‍ അവസാനത്തെ രോഗിയും ഞായറാഴ്ച രോഗവിമുക്തി നേടി വീട്ടിലേക്ക് മടങ്ങിയതോടെ കാസര്‍കോട് ജില്ല നേടിയ അഭിമാനവും ആഹ്ലാദവും വലുതാണ്. മഹത്തായ ഈ ദൗത്യത്തില്‍ കണ്ണികളായ ജില്ലാ ഭരണകൂടം, ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുളള ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ് സേന, പൊതുജനങ്ങള്‍ എന്നിവരെ ഖത്തര്‍ കാസര്‍കോട് ജില്ലാ കെഎംസിസി അഭിനന്ദിച്ചു. ആതുര മേഖലയില്‍ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രി പോലുമില്ലാത്ത കാസര്‍കോട് ജില്ല വെറുമൊരു ജില്ലാ അസ്പത്രിയും ഒരു ജനറല്‍ ആസ്പത്രിയും പണി പൂര്‍ത്തിയാകാത്ത മെഡിക്കല്‍ കോളജും വെച്ചാണ് ഈ നേട്ടം കൊയ്തതെന്നത് എല്ലാവരെയും ഒരു പോലെ അല്‍ഭുതപ്പെടുത്തുന്നുവെന്നും കെഎംസിസി പത്രക്കുറിപ്പില്‍ പറഞ്ഞു.
Post a Comment
0 Comments