കാസര്‍കോട് (www.evisionnews.co): ലോക് ഡൗണ്‍ കാലത്തെ റംസാന്‍ സജീവമാക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പരിപാടികളാണ് ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്നത്. ഓരോ വിശ്വാസികള്‍ക്കും വീടുകളില്‍ ഇരുന്ന് തന്നെ അറിവ് നേടിയെടുക്കാനാവുന്ന വിധത്തിലാണ് പരിപാടികളുടെ ക്രമീകരണം. സുബഹ് നിസ്‌കാരത്തോടെ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പഠന പരിപാടികള്‍ ആരംഭിക്കും. ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം, യു ടൂബ്, വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് പരിപാടി.
ഓണ്‍ലൈനില്‍ ഖുര്‍ആന്‍, ഇസ്ലാമിക വിഷയങ്ങളിലെ പഠനത്തോടൊപ്പം ക്വിസ് മത്സരം തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. എല്ലാ ദിവസവും ഖുര്‍ആന്‍ പാരായണത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്. ശേഷം രാവിലെ 5.45ന് വിപി ഷൗക്കത്ത് അലിയുടെ ഖുര്‍ആന്‍ പഠനം, രാവിലെ 11മണിക്ക് നസീഹത്ത്, മേയ് മാസത്തിലെ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 1 മണിമുതല്‍ രാത്രി 11 വരെ ഓണ്‍ലൈന്‍ ക്വിസ്, എല്ലാ ചൊവാഴ്ചകളിലും വൈകിട്ട് 4.30 പ്രഭാഷണം തുടങ്ങിയവയാണ് സംഘടിപ്പിക്കുന്നത്. 7-ാം തരം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക മത്സര പരിപാടികളും വിനോദ വിജ്ഞാന പരിപാടികളും നടത്തുന്നു.
ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വ്യക്തിത്വ വികസന, നൈപുണ്യ പരിപോഷണ പരിപാടികളും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള വൈജ്ഞാനിക പരിപാടികള്‍ ശക്തിപ്പെടുത്താന്‍ ജമാഅത്തെ ഇസ്ലാമി ഓണ്‍ലൈന്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് വിഎന്‍ ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്‌റഫ് ബായാര്‍, എംഎച്ച് സീതി, കെ മുഹമ്മദ് ഷാഫി, സിഎ മൊയ്തീന്‍ കുഞ്ഞി, ബഷീര്‍ ശിവപുരം, ബികെ മുഹമ്മദ് കുഞ്ഞി പങ്കെടുത്തു.
Post a Comment
0 Comments