ഷബീര്‍ കീഴൂര്‍ നൈഫിലെ പോലീസ് ഉദ്യോഗസ്ഥന്‍മാരുടെ ഉറ്റ തോഴനാണ്. ഈകോവിഡ് കാലത്ത് ആരംഭഘട്ടം ഏരിയാല്‍ സ്വദേശി അമീര്‍ നാട്ടില്‍ പോയി വിവാദമായ സമയത്ത് അദ്ദേഹം ദുബൈയില്‍ റൂമില്‍ ഉള്ളവര്‍ക്ക് പനിയും ലക്ഷണങ്ങളുമായി നില്‍ക്കുന്ന സമയം. അവിടെന്നാണ് ഷബീര്‍ കീഴൂറിന്റെ നേതൃത്വത്തില്‍ കെഎംസിസി ടീം ഇടപെടലുകള്‍ക്ക് തുടക്കമിടന്നത്..
പിന്നീടങ്ങോട്ട് നൈഫ് എന്ന മേഖല കോവിഡിന്റ (www.evisionnews.co) പിടിയിലേക്ക് പതുക്കെ ആഴ്ന്നിറങ്ങുകയായിരുന്നു. ഒരോ റൂമിലും പത്തോ പതിനഞ്ചോ പേര്‍ ഒന്നിച്ച് താമസിക്കുമ്പോള്‍ ഒന്നോ അതിലധികമോ പേര്‍ക്ക് പോസിറ്റാവാകുമ്പോള്‍ മറ്റുള്ളവര്‍ക്കുണ്ടാകുന്ന ഭയം. റൂമുകള്‍ ഒറ്റപ്പെടുന്ന ഭീകരമായ അവസ്ഥ.. ഭക്ഷണം മതിയാവുന്നില്ല.... ദുരിതപൂര്‍ണമായ അവസ്ഥ.
ഇവര്‍ക്ക് മുന്നില്‍ നില്‍ക്കാന്‍ ഷബീര്‍ കീഴൂര്‍ സധൈര്യം മുന്നില്‍ നിന്നു. ഒപ്പം സേവന സന്നദ്ധരായ കെ.എംസിസി നേതാക്കളും വളണ്ടിയര്‍ അംഗങ്ങളും ദുബൈ പോലിസ് അധികാരികളുടെ കല്‍പ്പനക്കനുസരിച്ച് മുന്നോട്ടുപോയി.
നൈഫ് ഏരിയയില്‍ കോവിഡ് ടെസ്റ്റുകള്‍, ഭക്ഷണ കിറ്റ് വിതരണം, പോസ്റ്റീവ് രോഗികളെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുന്ന ചുമതല... എല്ലാം ഷബീര്‍ കീഴൂരിന്റെ നേതൃത്വത്തില്‍ വിജയത്തിലെത്തിക്കാനായി. (www.evisionnews.co) കാസര്‍കോട് ജില്ലാ കെഎംസിസിയുടെ പൂര്‍ണ പിന്തുണയോടെ നൂറ് കണക്കിന് വളണ്ടിയര്‍ അംഗങ്ങളെ ചടുലമായി നിയന്ത്രിച്ച് അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കി വിവിധ ഹെല്‍പ്പ് ഡെസ്‌ക്കുകളും ഉണ്ടാക്കി പ്രവര്‍ത്തനം കറാമയിലേക്കും ബര്‍ദുബൈയിലേക്കും ഇപ്പോള്‍ അല്‍ഖൂസിലേക്കും വ്യാപിച്ച് ഷബീര്‍ കീഴൂരിന്റെ നേതൃത്വത്തില്‍ സന്നദ്ധ സേവനം മുന്നേറുകയാണ്.
എംഎസ്എഫിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച് യൂത്ത് ലീഗും കഴിഞ്ഞ് പ്രവാസ മണ്ണിലേക്ക് എത്തപ്പെട്ടപ്പോള്‍ കെ.എംസിസിയില്‍ സജീവ സാന്നിധ്യമായി പ്രവര്‍ത്തന മേഖലയില്‍ തന്റേതായ ശൈലിയിലൂടെ സംഘടനാ പ്രവര്‍ത്തനം നടത്തുന്ന ഷബീര്‍ കീഴൂര്‍ ദുബൈ കെ.എംസിസിയുടെ മീഡിയവിംഗിന്റെ ചുമതലകളില്‍ ഒരാളാണ്. (www.evisionnews.co) നിലവില്‍ ദുബൈ ഉദുമ മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറിയാണ്.
പാരമ്പര്യമായി മുസ്ലിം ലീഗ് തറവാട്ടില്‍ നിന്നുള്ള ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റും പ്രവാസി ലീഗ് നേതാവുമായ അസീസ് കീഴൂരിന്റയും കദീജയുടെയും മകനാണ്. ഭാര്യ സന, സയാന്‍, സഴാന്‍, സബാ എന്നിവര്‍ മക്കളാണ്.
Post a Comment
0 Comments