കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ അഞ്ചു പഞ്ചായത്തുകളും ഒരു നഗരസഭയും കോവിഡ് ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍. കാസര്‍കോട് മുനിസിപ്പാലിറ്റി, ചെങ്കള, ചെമ്മനാട്, മുളിയാര്‍, മൊഗ്രാല്‍ പുത്തൂര്‍, അജാനൂര്‍ പഞ്ചായത്തുകള്‍ എന്നിവയാണ് ജില്ലയിലെ പുതിയ ഹോട്സ്പോട്ട് മേഖലകള്‍.
നേരത്തെ ഹോട്ട്‌സ്‌പോട്ടായിരുന്ന കാഞ്ഞങ്ങാട് നഗരസഭയെയും ഉദുമ, പള്ളിക്കര പഞ്ചായത്തുകളെയും ഹോട്ട്സ്പോട്ടുകളില്‍ നിന്നും ഒഴിവാക്കി. മുഴുവന്‍ രോഗികള്‍ക്കും നേരത്തേ തന്നെ രോഗമുക്തി കൈവന്നിരുന്നുവെങ്കിലും കാഞ്ഞങ്ങാട് നഗരസഭയെ ഹോട്ട്സ്പോട്ടില്‍ നിന്നും നീക്കിയിരുന്നില്ല. വെള്ളിയാഴ്ച രാവിലെയാണ് ഇത് സംബന്ധിച്ച നിര്‍ദേശമുണ്ടായത്.
Post a Comment
0 Comments