ന്യൂഡല്‍ഹി (www.evisionnews.co): രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ ശനിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 384 പുതിയ കോവിഡ് കേസുകള്‍. ഇതോടെ ദല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4122 ആയി. കോവിഡ് ബാധിതരായ മൂന്നുപേര്‍ ശനിയാഴ്ച മരിക്കുകയും 89 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.
കോവിഡ് ബാധിച്ച് ഇതുവരെ ഡല്‍ഹിയില്‍ മരണപ്പെട്ടവരുടെ എണ്ണം 64 ഉം രോഗം ഭേദമായവരുടെ എണ്ണം 1256 ഉം ആണ്. 96 കണ്ടെയിന്‍മെന്റ് സോണുകളാണ് ദല്‍ഹിയില്‍ ഉള്ളത്. ഏപ്രില്‍ ആദ്യം, വടക്കന്‍ ദല്‍ഹിയിലെ ജഹാംഗീര്‍പുരിയിലെ ഒരു സ്ത്രീക്ക് കോവിഡ് പോസിറ്റീവായിരുന്നെന്ന് അവരുടെ മരണ ശേഷം സ്ഥിരീകരിച്ചിരുന്നു. പ്രദേശം ലോക് ചെയ്ത ശേഷം ആളുകളുടെ സാമ്പിളുകള്‍ എടുക്കുകയും 31 പേരെ രോഗബാധിതരായി കണ്ടെത്തുകയും ചെയ്തിരുന്നു.
Post a Comment
0 Comments