ദേശീയം (www.evisionnews.co): 24 മണിക്കൂറിനിടെ 2958 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 49,391 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 126 പേര്‍. ഇതോടെ കോവിഡ് ബാധിച്ച് 1694 പേരുടെ ജീവന്‍ പൊലിഞ്ഞു. അതേസമയം രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ നിരക്ക് 28.71 ശതമാനമായിട്ടുണ്ട്. 14,183 പേരാണ് ഇതിനോടകം രോഗത്തില്‍ നിന്ന് സുഖം പ്രാപിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗ ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇവിടെ 15,525 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 617 പേരാണ് മരിച്ചത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനം ഗുജറാത്താണ്. 6245 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.368 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്.
3049 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മധ്യപ്രദേശില്‍ 176 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പശ്ചിമബംഗാളില്‍ 1344 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 140 പേരാണ് മരണപ്പെട്ടത്. തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം 4058 ആയി. 33 പേരാണ് തമിഴ്നാട്ടില്‍ മരിച്ചത്.
Post a Comment
0 Comments