ദേശീയം (www.evisionnews.co): കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി തുടരുന്ന ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെ രാജ്യത്ത് 130 ജില്ലകള്‍ റെഡ് സോണില്‍. ഇവിടെ മെയ് മൂന്നിന് ശേഷവും കടുത്ത നിയന്ത്രണങ്ങള്‍ തുടരും.
കേരളത്തില്‍ നിന്നു കോട്ടയം, കണ്ണൂര്‍ ജില്ലകള്‍ റെഡ് സോണിലാണ്. ഡല്‍ഹിയില്‍ 11 ജില്ലകളും തമിഴ്‌നാട്ടിലെ 24ല്‍ 12 ജില്ലകളും റെഡ് സോണിലാണ്. 284 ജില്ലകള്‍ ഓറഞ്ച് സോണില്‍, ഇവിടെ ഭാഗിക ഇളവുകള്‍ നല്‍കും. ഗ്രീന്‍ സോണില്‍ 319 ജില്ലകള്‍, കൂടുതല്‍ ഇളവുകള്‍ വരും. വയനാടും എറണാകുളവും ഗ്രീന്‍സോണില്‍. 28 ദിവസമായി പുതിയ രോഗികളില്ല. മറ്റെല്ലാ ജില്ലകളും ഓറഞ്ച് സോണില്‍.
കഴിഞ്ഞ 21 ദിവസത്തിനിടെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥലങ്ങളാണ് ഗ്രീന്‍ സോണ്‍ പരിധിയില്‍ വരുന്നത്. നേരത്തെ ഇത് 28 ദിവസമായിരുന്നു. രാജ്യത്ത് നടപ്പിലാക്കിയ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ മേയ് മൂന്നിനു അവസാനിക്കും. ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ രാജ്യത്ത് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിക്കും. കോവിഡ് വ്യാപനം ഇല്ലാത്ത രാജ്യത്തെ ജില്ലകളില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Post a Comment
0 Comments