Type Here to Get Search Results !

Bottom Ad

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനോട് വിയോജിച്ച സുപ്രീം കോടതി നിലപാട് നിരാശാജനകം: ദുബൈ കെഎംസിസി

ദുബൈ (www.evisionnews.co): ലോക്ക് ഡൗണ്‍ കാരണം വിദേശ രാജ്യങ്ങളില്‍ നിന്നും യാത്രാക്ലേശം നേരിടുന്ന പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കണമെന്ന ഹര്‍ജിയോട് അനുഭാവം പ്രകടിപ്പിക്കാത്ത സുപ്രീം കോടതി നിലപാട് നിരാശാജനകമാണെന്ന് ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

ജോലി നഷ്ടപ്പെട്ടും നിര്‍ബന്ധിത അവധി നിര്‍ദേശിക്കപ്പെട്ടും പട്ടിണിയിലും ദുരിതത്തിലുമായ തൊഴിലാളികളുടെ ദയനീയ സ്ഥിതി പരിഗണിക്കാതെ ഹര്‍ജി നാലാഴ്ചത്തേക്ക് നീട്ടി വെച്ചത് നീതീകരിക്കാനാവാത്തതാണെന്നും അഭിപ്രായപ്പെട്ടു. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗം സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ചു. ഡോ. ഇസ്മായില്‍ സ്വാഗതവും മുനീര്‍ ബേരിക നന്ദിയും പറഞ്ഞു.

കോവിഡ് 19 രോഗവ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ദുബൈ ഭരണകൂടത്തിന്റെ ആഹ്വാനപ്രകാരം സര്‍ക്കാര്‍ അധികൃതരോടൊപ്പം സജീവരായി വോളന്റിയര്‍ സേവനം നടത്തുന്ന മണ്ഡലം പ്രതിനിധികളെ യോഗം അഭിനന്ദിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഡോ. ഇസ്മായില്‍ മൊഗ്രാല്‍, മണ്ഡലം ട്രഷറര്‍ ഇബ്രാഹിം ബേരികെ, മറ്റു ഭാരവാഹികളായ മന്‍സൂര്‍ മര്‍ത്യ, അഷ്റഫ് ബായാര്‍, സൈഫുദ്ദീന്‍ മൊഗ്രാല്‍, മുനീര്‍ ബേരിക, യൂസുഫ് ഷേണി, അലി സാഗ്, അമാന്‍ തലേകള, ഹസന്‍ കുദുവ, നൗഫല്‍ ഉപ്പള എന്നിവരെയാണ് നിസ്വാര്‍ത്ഥ സേവനത്തിന് അഭിനന്ദിച്ചത്.

ജില്ലാ വൈസ് പ്രസിഡന്റ് മഹ്മൂദ് ഹാജി പൈവളികെ, ജില്ലാ സെക്രട്ടറി അഷ്റഫ് പാവൂര്‍, ഭാരവാഹികളായ മന്‍സൂര്‍ മര്‍ത്യ, സുബൈര്‍ കുബണൂര്‍, അഷ്റഫ് ബായാര്‍, സലാം പടലടുക്ക, അലി സാഗ്, സൈഫുദ്ദീന്‍ മൊഗ്രാല്‍, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad