കാസര്‍കോട് (www.evisionnews.co): പിറന്നാള്‍ ആഘോഷിക്കാന്‍ മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി അഞ്ചാം ക്ലാസുകാരന്‍. വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി ശ്രാവണ്‍ എ സുമേഷ് പത്താം പിറന്നാളാഘോഷിക്കാന്‍ കരുതി വെച്ച 2201 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന് ജില്ലാ കലക്ടറുടെ ക്യാമ്പ് ഹൗസിലെത്തി കൈമാറിയത്.
ടെലിവിഷനില്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന കേട്ട് നിരവധി കുട്ടികള്‍ കൊച്ചു സമ്പാദ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത് കണ്ട് പ്രേരണ തോന്നിയാണ് മകള്‍ സംഭാവന നല്‍കിയതെന്ന് കുട്ടിയുടെ പിതാവ് എ. സുമേഷ് പറഞ്ഞു. വിദ്യാനഗറില്‍ കലക്ടറുടെ ക്യാമ്പ ഹാസിന് സമീപത്തെ ഡി. സുമേഷ് എംകെ അമ്പിളി ദമ്പതികളുടെ മകനാണ് ശ്രാവണ്‍.
Post a Comment
0 Comments