കേരളം (www.evisionnews.co): സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗത്തിന്റെ അനുമതി. ദുരന്തനിവാരണ നിയമപ്രകാരമാണ് അനുമതി നല്‍കിയത്. 25 ശതമാനം വരെ ശമ്പളം പിടിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പള വിതരണം വൈകും.
ഓര്‍ഡിനന്‍സ് നടപടിക്രമം തീര്‍ന്നിട്ടാകും ശമ്പളം വിതരണം ചെയ്യുക. ശമ്പളം തിരിച്ചുതരുന്നത് ആറ് മാസത്തിനകം തീരുമാനിച്ചാല്‍ മതി. നേരത്തെ കോവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമപരമല്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നത്.
Post a Comment
0 Comments