Type Here to Get Search Results !

Bottom Ad

നിയന്ത്രണം ലംഘിച്ച് വെള്ളിയാഴ്ച നിസ്‌ക്കാരം നടത്തിയതിന് പള്ളി ഇമാമും സഹായിയും അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.co): മടിക്കെ വില്ലേജില്‍ അരയി ജുമാമസ്ജിദില്‍ ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് വെള്ളിയാഴ്ച നിസ്‌ക്കാര ചടങ്ങ് നടത്തിയതിന് പള്ളി ഇമാമിനെയും സഹായിയെയും നീലേശ്വരം പോലീസ് അറസ്റ്റു ചെയ്തു. ഇമാം ഹനീഫ് ദാരിമി, സഹായി അബ്ദുല്‍ റഹീം എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവും സബ് കലക്ടര്‍ അരുണ്‍ കെ വിജയനും പള്ളി സന്ദര്‍ശിച്ചിരുന്നു. ഐപിസി 269 പ്രകാരം കേസെടുക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. നമസ്‌കാരത്തില്‍ പങ്കെടുത്ത പള്ളി കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പടെ കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പള്ളി കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയേയും പ്രതിചേര്‍ക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad