Type Here to Get Search Results !

Bottom Ad

തോട്ടുംഭാഗം നാട്യങ്ങളില്ലാത്ത കെഎംസിസി നേതാവ്

-വൈ ഹനീഫ കുമ്പഡാജെ

നാട്യങ്ങളില്ലാത്ത നേതാവ്.. ദുബൈ കെഎംസിസിയുടെ സീനിയര്‍ നേതാവ് ഹസൈനാര്‍ തോട്ടുംഭാഗത്തെ അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. രണ്ടു പ്രാവശ്യം കാസര്‍കോട് മണ്ഡലം പ്രസിഡന്റും തുടര്‍ന്ന് രണ്ടുതവണ ജില്ലാ പ്രസിഡന്റുമായിരുന്ന (www.evisionnews.co)ഹസൈനാര്‍ തോട്ടുംഭാഗം നന്മനിറഞ്ഞ ജനകീയനായ നേതാവാണ്. 1982ല്‍ ദുബൈ കെഎംസിസി രൂപീകരിക്കുന്ന കാലത്തുതന്നെ വര്‍ക്കിംഗ് കമ്മിറ്റി അംഗമായിരുന്നു. മാറി വന്ന മൂന്നു കമ്മിറ്റികളില്‍ ദുബൈ കെഎംസിസി ഉപാധ്യക്ഷനായിരുന്ന അദ്ദേഹം നാട്യങ്ങളില്ലാതെ സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കാനായിരുന്നു കൊതിച്ചത്. കെസെഫ് എന്ന പ്രസ്ഥാനത്തിന് രൂപംനല്‍കുന്നതില്‍ മുന്നില്‍ നിന്ന വ്യക്തിയായ അദ്ദേഹം നിരവധി സംഘടന ഭാരവാഹിത്വങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്.

കോവിഡ്-19 ദുബൈ നൈഫ് ഭാഗത്ത് മുഴുവന്‍ താണ്ഡവമാടിയപ്പോള്‍ എന്റെ കൂടെ താമസിച്ചിരുന്ന തോട്ടുംഭാഗവും ഉള്‍പ്പെട്ട് എന്നറിഞ്ഞപ്പോള്‍ മനസ് നീറുകയായിരുന്നു. പിതാവിനെ പോലെയായിരുന്നു റൂമില്‍ കൂടെ താമസിക്കുമ്പോള്‍ പ്രിയപ്പെട്ട തോട്ടുംഭാഗത്തെ കണ്ടിരുന്നത്. 

ഐസൊലേഷന്‍ സെന്ററിലേക്ക് മാറ്റുമ്പോള്‍ (www.evisionnews.co)സാധാരണക്കാര്‍ക്കൊപ്പം നിലയുറപ്പിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. കാരുണ്യ പ്രവര്‍ത്തനം ജീവിതം അടയാളപ്പെടുത്തി ആ മനുഷ്യന്‍ കാണിച്ചു കൊടുത്തത് മാതൃകാപരമാണ്.

ഇതുപോലെ പ്രായമായവര്‍ ഒരുപാട് നേതാക്കളും അന്നംതേടി വന്നു കുടുംബത്തിന്റെ അത്താണിയായി കഴിയുന്നതിനിടയിലും നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളുമായി നീങ്ങിയിരുന്ന പലരും ഇന്ന് ഈ മഹാമാരിയുടെ പിടിയിലാണ്. പേടിക്കാന്‍ (www.evisionnews.co)മാത്രമുള്ള രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും റിസള്‍ട്ട് പ്രതികൂലമായ കാരണത്താലും പ്രായംകാരണവും വിഷമമനുഭവിക്കുന്നവര്‍ക്ക് അടക്കം പ്രിയപ്പെട്ടവരെ നിങ്ങളുടെ പ്രാര്‍ത്ഥനയാണ് വേണ്ടത്. അവര്‍ കാത്തിരിക്കുന്നതും അത് മാത്രമാണ്. 

തോട്ടുംഭാഗത്തിനെ പോലെയുള്ള ഹൃദയ വിശാലത നിറഞ്ഞവരുടെ പ്രവര്‍ത്തന പാതയാണ് പലയിടങ്ങളിലും കെഎംസിസി എന്ന പ്രസ്ഥനത്തെ ജനകീയമാക്കിയതും നാഥന്‍ ഇനിയും നമ്മുടെ നേതാക്കള്‍ക്ക് ആയുരാരോഗ്യം പ്രധാനം ചെയ്യട്ടെ. ആമീന്‍..
Tags

Post a Comment

0 Comments

Top Post Ad

Below Post Ad