കാസര്‍കോട് (www.evisionnews): കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ കോവിഡ്- 19 സ്ഥിരീകരിച്ച രോഗികള്‍ക്കും 250ഓളം ജീവനക്കാര്‍ക്കും ഭക്ഷണം നല്‍കിയ തുക ഉടന്‍ അനുവദിക്കണമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആദ്യ കോവിഡ് ആസ്പത്രിയായിരുന്നു ഇത്.
അതിശയിപ്പിക്കുന്ന ബഹുമതി കാസര്‍കോടിന് സമ്മാനിച്ച ഡോക്ടര്‍മാരും ജീവനക്കാരും ഇപ്പോള്‍ കടക്കെണിയില്‍ അകപ്പെട്ടിരിക്കുകയാണ്. 250ഓളം ജീവനക്കാര്‍ക്കും കോവിഡ് 19 സ്ഥിതീകരിച്ചെത്തുന്ന രോഗികള്‍ക്കും ഭക്ഷണം നല്‍ക്കിയത്തിന്റെ പേരിലാണ് അവര്‍ കടത്തിലായത്. ജീവന്‍ മറന്ന് രോഗികളോടെപ്പം സദാസമയം നിലകൊണ്ട സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമ പ്രതീകങ്ങളായ ഡോക്ടര്‍മാര്‍ ചില നേരങ്ങളിലെ ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യുകയുണ്ടായി. തുടക്കത്തില്‍ രണ്ടു ലക്ഷം രൂപ ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കിയതായി അറിയുന്നു.
പിന്നീട് ഭക്ഷണം നല്‍കാന്‍ കാശില്ലാത്തതിനെക്കുറിച്ച് ആസ്പത്രി അധികൃതര്‍ ബന്ധപ്പെട്ടവരെ നിരന്തരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു ദിവസം അമ്പതിനായിരത്തോളം രൂപയാണ് ഭക്ഷണത്തിന് ചിലവ് വരുന്നത്. ഗൗരവമേറിയ ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എന്‍.എ നെല്ലിക്കുന്ന് മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി.
Post a Comment
0 Comments