ദേശീയം (www.evisionnews.co): ആരോഗ്യ പ്രവര്‍ത്തകരെയും ഭരണകൂടത്തേയും ആശങ്കയിലാക്കി രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 1543 പേര്‍ക്കാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതര്‍ 29435 ആയി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 934 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 62 പേര്‍ക്കാണ് കൊറോണ വൈറസ് മൂലം ജീവന്‍ നഷ്ടമായത്. 6868 പേര്‍ക്ക് രോഗം ഭേദമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
ഡല്‍ഹിയില്‍ കോവിഡ് ബാധിതതരായ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും കൂടുകയാണ്. വിവിധ ആശുപത്രികളിലായി രോഗബാധിതരുടെ എണ്ണം 233 ആയി. തലസ്ഥാന ജില്ലയിലെ 21 ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് ബാധിതരായിട്ടുണ്ടെന്നാണ് കണക്ക്. ഡല്‍ഹി സൗത്ത് വെസ്റ്റ് ജില്ല മജിസ്ട്രേറ്റിന്റെ പേഴ്‌സണല്‍ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റ് നിലവില്‍ നിരീക്ഷണത്തിലാണ്.
Post a Comment
0 Comments