Type Here to Get Search Results !

Bottom Ad

മജീര്‍പള്ളയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ റോഡും ടൗണ്‍ഷിപ്പും: വന്‍ വികസന പദ്ധതിയുമായി വോര്‍ക്കാടി പഞ്ചായത്ത്


(www.evisionnews.co) വോര്‍ക്കാടി മജീര്‍പള്ളയില്‍ അന്തരാഷ്ട്ര നിലവാരമുള്ള റോഡും ടൗണ്‍ഷിപ്പും അടക്കമുള്ള വന്‍ വികസന പദ്ധതിയുമായി വോര്‍ക്കാടി പഞ്ചായത്ത്. പത്തു കോടി തുകയില്‍ മജീര്‍ പള്ള സുന്‍കതകട്ട റോഡ് അരിന്‍കുളയില്‍ അത്യാധുനിക സൗകര്യത്തോട് കൂടിയുള്ള കുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് സ്ഥാപിക്കും. 

സോദംകൂറില്‍ സോളര്‍ പവര്‍ പ്ലാന്റ്,. ദൈഗോളി, പൊയ്യത്ത് ബയല്‍, നന്ദരപ്പടപ് റോഡ് വികസനം, പാവൂറില്‍ ഗവ: ഐടി കോളജ്, വോര്‍ക്കാടിയില്‍ അന്താരാഷ്ട്ര സ്റ്റേഡിയം തുടങ്ങിയവയാണ് പദ്ധതികള്‍. എംപി, എംഎല്‍എ, ജില്ലാ- ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയും കാസര്‍കോട് വികസന പാക്കേജ്, കേരള സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഗ്രാന്റ് എന്നിവയുടെ സഹകരണത്തോടെയുമുള്ള വികസനമാണ് ലക്ഷ്യമിടുന്നത്. നിര്‍ദിഷ്ട വികസന പദ്ധതി കേരള റവന്യൂ മന്ത്രി എംപി, എംഎല്‍എ എന്നിവര്‍ക്ക് സമര്‍പ്പിച്ചതായി വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റ് പിബി മജീദ് ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.







Post a Comment

0 Comments

Top Post Ad

Below Post Ad