കേരളം (www.evisionnews.co): സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഒരു പവന് 34,080 രൂപയാണ് ഇന്നത്തെ വില. ഇന്ന് ഒരു ഗ്രാമിന് 4,260 രൂപയാണ് ഉയര്‍ന്നത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
കൊറോണ പ്രതിസന്ധിക്കിയെില്‍ ആഗോള സാമ്പത്തിക മേഖല അനിശ്ചിതത്വം നേരിടുമ്പോള്‍, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപ സ്ഥാപനങ്ങള്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപം നടത്തുന്നതാണ് സ്വര്‍ണവില കൂടാനുള്ള കാരണമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍. വരുംദിവസങ്ങളില്‍ സ്വര്‍ണത്തിന് ഇനിയും വില ഉയരാനാണ് സാധ്യത.
സാമ്പത്തിക വര്‍ഷം ആരംഭിച്ച് ആദ്യവാരം തന്നെ സ്വര്‍ണം പവന് 32,800 രൂപയായി ഉയര്‍ന്നിരുന്നു. പവന് 32,200 രൂപയായിരുന്നു മാര്‍ച്ച് മാസത്തെ കൂടിയ വില. ഏപ്രില്‍ പകുതിയോടെ ഒരു പവന്‍ സ്വര്‍ണത്തിന് 33,600 രൂപയായി ഉയര്‍ന്നു. ഇടക്ക് നേരിയ വ്യത്യാസം മാത്രമാണ് സ്വര്‍ണ വിലയിലുണ്ടായിരുന്നത്.
Post a Comment
0 Comments