വിദേശം (www.evisionnews.co): കോവിഡ്-19 വൈറസ് ബാധയെ പൂര്‍ണമായും ലോകത്ത് നിന്ന് തുടച്ചുനീക്കുന്നത് ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട്. മറ്റൊരു വിഭാഗം കൊറോണ വൈറസില്‍ നിന്നും വന്ന സാര്‍സ് രോഗത്തെ പോലെ ഈ രോഗത്തെ തുടച്ചുനീക്കാന്‍ പറ്റില്ലെന്നാണ് ചൈനീസ് ശാസ്ത്രഞ്ജര്‍ പറയുന്നത്.
കോവിഡ് വ്യാപനത്തില്‍ കാണപ്പെടുന്ന സങ്കീര്‍ണതകളാണ് ഇതിനു കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. യാതൊരു രോഗലക്ഷണവുമില്ലത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുക പ്രയാസമാണെന്നാണ് ഇവര്‍ പറയുന്നത്.
സാര്‍സ് രോഗത്തിന്റെ കാര്യത്തില്‍ രോഗം പിടിപെടുന്നയാളുടെ ആരോഗ്യസ്ഥിതി മോശമാവും. ഇവരെ മറ്റുള്ളവരില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ ഈ രോഗബാധ തടയാം. എന്നാല്‍ കോവിഡില്‍ വൈറസ് ബാധയേറ്റയാള്‍ക്ക് രോഗം ലക്ഷണം കാണിക്കണമെന്നില്ല. ചൈനയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉള്‍പ്പടെ രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post a Comment
0 Comments