ചട്ടഞ്ചാല്‍ (www.evisionnnews.co): മാഹിനാബാദ് യുവജനസംഘം നാട്ടുകൂട്ടം വാട്ട്‌സ് ആപ്പ് കൂട്ടായ്മയില്‍ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പ്രഭാഷണത്തിന് തുടക്കമായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ യുഎം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബൂലബീബ് ഇമമി കാനക്കോട് മുഖ്യപ്രഭാഷണം നടത്തി.
സമാപന ദിവസമായ 17ന് മജ്‌ലിസുന്നൂറും കൂട്ടപ്രാര്‍ത്ഥനയും ഉണ്ടാകും. വിവിധ ദിവസങ്ങളില്‍ ഡോ സലീം നദ്വി വെളിയമ്പ്ര, അഡ്വ ഹനീഫ് ഹുദവി ദേലംപാടി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ പ്രഭാഷണം നടത്തും.
എംഐസി ഖതീബ് ദാവൂദ് ഇബ്രാഹിം അര്‍ഷദി അധ്യക്ഷത വഹിച്ചു. ആമു കോളോട്ട് സ്വാഗതം പറഞ്ഞു. റഊഫ് ബായിക്കര, ഡോ അബ്ദുല്‍ ഖാദര്‍ ബായിക്കര, സലാം മൗലവി, റാഫി കട്ടക്കാല്‍, ഉവൈസ് മൗലവി, ജമാലു കോളോട്ട്, ഖാദര്‍ യുഎം, ഉനൈസ് മൗലവി, അബു മാഹിനബാദ്, ഇസ്ഹാഖ് ബായിക്കര, സ്വാലിഹ്, ഹാരിസ്, റാഷിദ് മൗലവി പ്രസംഗിച്ചു.
Post a Comment
0 Comments