Type Here to Get Search Results !

Bottom Ad

എംഎല്‍എക്കും പാര്‍ട്ടിക്കും ഒന്നും അറിയുന്നില്ല: കളക്ടറുടെ വണ്‍മാന്‍ ഷോക്കെതിരെ സിപിഎം


കാസര്‍കോട് (www.evisionnews.co): കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഖ്യമന്ത്രിയെ പോലും മറികടന്ന് ജില്ലാ കലക്ടര്‍ കാട്ടുന്ന വണ്‍മാന്‍ ഷോക്കെതിരെ സിപിഎമ്മിനുള്ളില്‍ അരിശം പടരുന്നു. ടാറ്റാ ഗ്രൂപ്പിന്റെ സഹകരണത്തോടെ സര്‍ക്കാര്‍ കാസര്‍കോട് ചട്ടഞ്ചാലില്‍ അനുവദിച്ച കോവിഡ് സെന്റര്‍ സംബന്ധിച്ച് മുഖ്യമന്ത്രിയെ മറികടന്ന് പ്രഖ്യാപനം നടത്തിയതടക്കം സിപിഎമ്മിനുള്ളില്‍ അതൃപ്തി ശക്തമാണ്. വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദമായ പ്രഖ്യാപനം നടത്തുന്നതിന് മണിക്കൂറുകള്‍ മുമ്പെ ജില്ലാ കലക്ടര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലും ഫേസ്ബുക്ക് ലൈവിലും പ്രഖ്യാപിക്കുകയായിരുന്നു. 

ജില്ലയിലെ സിപിഎം നേതൃത്വത്തെയും മണ്ഡലം എംഎല്‍എയെയും ഞെട്ടിക്കുന്നതായിരുന്നു കലക്ടറുടെ പ്രഖ്യാപനം. ടാറ്റാ ഗ്രൂപ്പിന്റെ താല്‍പര്യത്തിനനുസരിച്ച് ആശുപത്രി നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തി നല്‍കാനാണ് ആരോഗ്യ വകുപ്പില്‍ നിന്നും കലക്ടര്‍ക്ക് നിര്‍ദേശമുണ്ടായത്. എന്നാല്‍ സര്‍ക്കാറുടെയും റവന്യൂ മന്ത്രിയുടെയും സമ്മാനമെന്ന നിലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നതായി കലക്ടര്‍ ഫേസ്ബുക്കിലൂടെ നാട്ടുകാരെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ടാറ്റയുടെ കൊവിഡ് കേന്ദ്രത്തിനായി സ്ഥലം കണ്ടെത്തുന്നതിന്റെ ഭാഗമായി സമസ്തയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എംഐസിയുടെ സ്ഥലം ആവശ്യപ്പെടുകയും എന്നാല്‍ ചര്‍ച്ച പൂര്‍ത്തിയാകുന്നതിന് മുമ്പെ കലക്ടറുടെ നേതൃത്വത്തില്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സ്ഥലം എംഎല്‍എയെ ക്ഷണിക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്. മണ്ഡലത്തില്‍ നടക്കുന്ന പ്രവര്‍ത്തിയായിട്ട് പോലും ബന്ധപ്പെട്ടവരെ പോലും അറിയിക്കാതെയാണ് കലക്ടര്‍ വണ്‍മാന്‍ഷോ നടത്തുന്നതെന്നാണ് ആക്ഷേപം. 

യുഡിഎഫ് എംഎല്‍എമാര്‍ കോവിഡ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുമ്പോഴും എല്‍ഡിഎഫ് എംഎല്‍മാര്‍ ഒന്നുംചെയ്യുന്നില്ലെന്നതും പാര്‍ട്ടിയില്‍ ചര്‍ച്ചയുണ്ട്. സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ഉത്തരവിനെതിരെ യുഡിഎഫ് ജനപ്രതനിധികളും ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ അടക്കമുള്ളവര്‍ കലക്ടര്‍ക്കെതിരെ രംഗത്തുവന്നപ്പോഴും സിപിഎം എംഎല്‍എമാര്‍ പരസ്യമായി പ്രതികരിക്കാത്തത് വലിയ രീതിയില്‍ ചര്‍ച്ചയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad