Type Here to Get Search Results !

Bottom Ad

ലോക് ഡൗണ്‍ ഇളവുകള്‍: വ്യാപാരികളുടെയും നാട്ടുകാരുടെയും ആശയക്കുഴപ്പം അകറ്റണം: എന്‍എ നെല്ലിക്കുന്ന്

കാസര്‍കോട് (www.evisionnews.co): ലോക് ഡൗണുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കുന്ന ഇളവുകളും സൗകര്യങ്ങളും കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ക്കും അനുഭവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ. നിയന്ത്രണം സംബന്ധിച്ച് വ്യാപാരികളുടെയും നാട്ടുകാരുടെയും പരാതികള്‍ ഏറിവരികയാണ്. മൊബൈല്‍ കടകളും വര്‍ക്ക് ഷോപ്പുകളും തുറക്കാന്‍ അനുവാദം നല്‍കിയെങ്കിലും എങ്ങനെ തുറക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. രാവിലെ 11മണി മുതല്‍ വൈകിട്ട് അഞ്ചുമണിവരെയാണ് അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള സമയം. 

എന്നാല്‍ കടകളിലേക്ക് ജോലിക്കാര്‍ക്കോ വാങ്ങാന്‍ ആളുകള്‍ക്കോ എത്താനാവുന്നില്ല. പൊലീസ് അടി പേടിച്ച് ആരും പുറത്തിറങ്ങുന്നില്ല. എല്ലാ സാധനങ്ങളും വീട്ടിലെത്തിക്കുമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ മരുന്നുകളും സാധനങ്ങളും വേണമെന്ന് സന്ദേശമിട്ടാല്‍ ദിവസങ്ങള്‍ കഴിഞ്ഞാലും മറുപടിയില്ലെന്നാണ് പരാതി. പൊലീസിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ രീതിയില്‍ പ്രായോഗികമല്ലെന്നതാണ് സത്യം. സമൂഹ അടുക്കളയിലേക്ക് പോലും സാധനങ്ങള്‍ വാങ്ങാനാവാത്ത അവസ്ഥയാണുള്ളത്. ജില്ലാ ഭരണകൂടം കടകള്‍ തുറക്കാന്‍ പറയുമ്പോള്‍ പൊലീസ് പൂട്ടാന്‍ പറയുന്നു. ഈ ആശയക്കുഴപ്പം അവസാനിപ്പിച്ച് പ്രയാസരഹിതമായ ജനജീവിതം ഉറപ്പുവരുത്തുന്നതിന് ഉചിതമായ നടപടികള്‍ കൈക്കൊള്ളണമെന്നും എംഎല്‍എ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. 
















Post a Comment

0 Comments

Top Post Ad

Below Post Ad