Type Here to Get Search Results !

Bottom Ad

അടുത്ത ഒരാഴ്ച കേരളത്തിന് നിര്‍ണായകം: പത്തിനകം 90ശതമാനം കോവിഡ് ഫലങ്ങള്‍ ലഭിക്കും


കേരളം (www.evisionnews.co): സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തില്‍ വരുന്ന ഒരാഴ്ച അതീവ നിര്‍ണായകം. വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലുള്ള ഭൂരിഭാഗം പേരുടെയും പരിശോധനാ ഫലങ്ങള്‍ ഈ ദിവസങ്ങളില്‍ ലഭിക്കും. പത്തിനുള്ളില്‍ ഇത്തരത്തിലുള്ള 90 ശതമാനം പേരുടെയും പരിശോധനാഫലങ്ങള്‍ വരുമെന്നതിനാല്‍ വിദേശത്ത് നിന്നെത്തിയ എത്രപേര്‍ക്ക് രോഗം സ്ഥിരീകരിക്കുമെന്ന് ഈ ആഴ്ച കൊണ്ട് വ്യക്തമായേക്കുമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. 

അതേസമയം, രോഗവ്യാപന തോത് അറിയാനുള്ള റാപ്പിഡ് ടെസ്റ്റിനുള്ള ആയിരം കിറ്റുകള്‍ ഇന്ന് വൈകിട്ടോടെ തിരുവനന്തപുരത്തെത്തും. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 286 പേരില്‍ വിദേശത്ത് നിന്നെത്തിയ 200 മലയാളികളടക്കം 210 പേര്‍ക്കും കേരളത്തിന് പുറത്ത് നിന്നാണ് രോഗബാധയേറ്റത്. ഇപ്പോഴും രോഗം സ്ഥിരീകരിക്കുന്നവരില്‍ ഭൂരിഭാഗവും വിദേശത്ത് നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുന്നവരുമാണ്. 

അതില്‍ കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലും ഇടുക്കിയിലെ പൊതുപ്രവര്‍ത്തകനുമായി ബന്ധപ്പെട്ടവരും തിരുവനന്തപുരം പോത്തന്‍കോട്ടെ സാഹചര്യങ്ങളുമാണ് ഏറ്റവും വെല്ലുവിളിയായി തുടരുന്നത്. അതിനാല്‍ ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് പരമാവധി സാംപിളുകള്‍ ശേഖരിച്ച് പരിശോധിക്കും. 




Post a Comment

0 Comments

Top Post Ad

Below Post Ad