കാസര്‍കോട് (www.evisionnews.co): കോവിഡ് 19ന്റെ വ്യാപനംമൂലം പ്രയാസത്തിലായി നാട്ടിലേക്കു വരാന്‍ കഴിയാതെ വിദേശത്ത് കഴിയുന്ന പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കാന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാരും എംഎല്‍എമാരും കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് മുന്നില്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്ലിം നേതാക്കളും ജനപ്രതിനിധികളും കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് ധര്‍ണ നടത്തി.
നാടിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ ഗള്‍ഫ് രാജ്യങ്ങളിലുള്ളവരടക്കമുള്ള പ്രവാസികളെ സര്‍ക്കാര്‍ ചിലവില്‍ നാട്ടിലെത്തിലെത്തിക്കണമെന്നാണ് ആവശ്യം. എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന് എം.സി ഖമറുദ്ധീന്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അബ്ബാസ് ബീഗം തുടങ്ങിയവര്‍ ധര്‍ണയില്‍ സംബന്ധിച്ചു
Post a Comment
0 Comments