Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് പത്ത് പേര്‍ക്ക് കൂടി കോവിഡ്: കാസര്‍കോട്ട് പുതിയ കേസുകളില്ല


കേരളം (www.evisionnews.co): സംസ്ഥാനത്ത് വ്യാഴാഴ്ച 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട്ട് പുതിയ കേസുകളില്ല. ഇടുക്കിയില്‍ നാല് പേര്‍ക്കും, കോഴിക്കോടും കോട്ടയവും രണ്ട് പേര്‍ക്കും, തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കാസര്‍കോട് ആറ് പേര്‍ക്കും, മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം ഭേദമായത്. സമ്പര്‍ക്കം മുലം രോഗ ബാധ ഉണ്ടായത് നാല് പേര്‍ക്കാണ്. ഇത് വരെ സംസ്ഥാനത്ത് 447 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 129 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad