Type Here to Get Search Results !

Bottom Ad

അണ്‍ എയ്ഡഡ്, പാരലല്‍ കോളജ് ജീവനക്കാരെ സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല: കെയുടിഎസ്എഫ്


കാസര്‍കോട് (www.evisionnews.co): ലോക്ക് ഡൗണ്‍ മൂലം പ്രയാസം നേരിടുന്ന അണ്‍ എയ്ഡഡ്, പാരലല്‍ കോളജ് മേഖലയിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര സഹായമെത്തിക്കാന്‍ തയാറാവണമെന്ന് കേരള അണ്‍ എയ്ഡഡ് പാരലല്‍ ടീച്ചേര്‍സ് സ്റ്റാഫ് ഫെഡറേഷന്‍ (കെയുടിഎസ്എഫ്) സംസ്ഥാന സെക്രട്ടറി റൗഫ് ബായിക്കര ജില്ലാ പ്രസിഡന്റ് സിറാജ് ഖാസിലേന്‍ ജനറല്‍ സെക്രട്ടറി എംഎ നജീബ്, ട്രഷറര്‍ ഇല്യാസ് ഹുദവി ഉറുമി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ഫെബ്രുവരി മാസം മുതല്‍ പല സ്ഥാപനങ്ങളള്‍ക്കും ശമ്പളം പോലും നല്‍കാന്‍ കഴിഞ്ഞിട്ടില്ല, അവധിക്കാലങ്ങളില്‍ കോച്ചിംഗ് ക്ലാസുകളും ഹോം ട്യൂഷനുമായി ജീവിത മാര്‍ഗം കണ്ടെത്തുന്ന ഇവര്‍ക്ക് നാലുമാസത്തോളം ശമ്പളമില്ലാതെ ദുരിതത്തിലായിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ഫീസിനത്തില്‍ വന്‍തുക സ്ഥാപനങ്ങള്‍ക്ക് ലഭിക്കാനുള്ളതിനാല്‍ ശമ്പളം നല്‍കാന്‍ സ്ഥാപന മനേജ്‌മെന്റിന് സാധിക്കുന്നില്ല. 

അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന പരിഗണന പോലും സംസ്ഥാന സര്‍ക്കാര്‍ ഈ വിഭാഗത്തിന് നല്‍കുന്നില്ല. സംസ്ഥാനത്തെ വിദ്യഭ്യാസ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തില്‍ തയാറാക്കി അടിയന്തിര സഹായമെത്തിക്കാന്‍ തയാറാവണമെന്ന് മുഖ്യമന്ത്രി, വിദ്യഭ്യാസ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് അയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മാസ് പെറ്റീഷന്‍ ഇമെയില്‍ വഴി സര്‍ക്കാറിന് അയക്കാനും തീരുമാനിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad