Type Here to Get Search Results !

Bottom Ad

പ്രവാസികളെ മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കരുത്: ലേബര്‍ ക്യാമ്പില്‍ കഴിയുന്നവരെ നാട്ടിലെത്തിക്കണം: കെ. നീലകണ്ഠന്‍

കാസര്‍കോട് (www.evisionnews.co): നമ്മുടെ കഷ്ടതകളിലും പ്രയാസങ്ങളിലും കൈതാങ്ങായവരാണ് പ്രവാസികള്‍. രണ്ട് പ്രളയങ്ങള്‍ വന്നപ്പോഴും ഞമ്മള്‍ അതിജീവിച്ചതിന് പിന്നില്‍ അവരുടെ വിയര്‍പ്പിന്റെ ഗന്ധമുണ്ട്. അവര്‍ക്കൊരു ആവശ്യം വന്നപ്പോള്‍ കണ്ടില്ലന്ന് നടിക്കുന്ന ഈ നിലപാട് ശരിയല്ലെന്നും ലേബര്‍ ക്യാമ്പില്‍ കഴിയുന്നവരെ നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് നേതാവ്  കെ. നീലകണ്ഠന്‍ ആവശ്യപ്പെട്ടു. 

യുഎയില്‍ രോഗം കൂടി വരികയാണ് അവരുടെ ഹോസ്പിറ്റലുകളില്‍ എല്ലാ ബെഡുകളും ഫുള്ളാണ് ഈ സാഹചര്യത്തില്‍ മലയാളികളെ ടെസ്റ്റ് ചെയ്ത് പോസ്റ്റീവ് ആണെങ്കിലും സ്വന്തം റൂമില്‍ തന്നെ കഴിയണം എന്ന നിര്‍ദേശമാണ് അരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്നത്. അവരെ നാട്ടിലെത്തിച്ച് ട്രീറ്റ്‌മെന്റ് ചെയ്യാന്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മുന്‍കൈ എടുക്കണമെന്ന് കെ. നീലകണ്ഠന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad