Type Here to Get Search Results !

Bottom Ad

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കുടിശ്ശിക: യൂത്ത് ലീഗ് നേതാവിന്റെ ഇടപെടല്‍ തുണയായി

കുമ്പള (www.evisionnews.co): കോവിഡ് പശ്ചാതലത്തില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തിലെ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സിദ്ധീഖ് ദണ്ഡഗോളി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നല്‍കിയതിനെ തുടര്‍ന്ന് നടപടിയായി. കുടിശ്ശികയുള്ള മുഴുവന്‍ പെന്‍ഷനുകളും പുനര്‍വിവാഹം ചെയ്തില്ലെന്ന സത്യപ്രസ്താവന നല്‍കാത്തതിന്റെ കാരണത്താല്‍ തടഞ്ഞുവെച്ച വിധവാ പെന്‍ഷനുകളും നല്‍കാനുമാണ് നടപടിയായത്. 

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ വരെയാണ് പെന്‍ഷന്‍ വിതരണം ചെയ്തിരുന്നത്. ആറുമാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ബാക്കിയിരിക്കെ രണ്ടു മാസത്തെ പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നതെന്നും ഇപ്പോള്‍ നടക്കുന്ന പെന്‍ഷന്‍ വിതരണത്തില്‍ വിധവാ പെന്‍ഷന്‍ ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കൃത്യസമയത്ത് പെന്‍ഷന്‍ ലഭിക്കാത്തതിനാല്‍ വിധവകാകളായ സ്ത്രീകള്‍ വലിയ പ്രയാസമാണ് നേരിടുന്നത്. 'പുനര്‍ വിവാഹം നടന്നില്ല' എന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെന്നതാണ് പെന്‍ഷന്‍ ലഭിക്കാതിരിക്കാന്‍ കാരണമായി പറഞ്ഞിരുന്നത്. പലരും ഇത്തരത്തിലൊരു സത്യപ്രസ്താവന നല്‍കണമെന്ന കാര്യമറിയുന്നത് പെന്‍ഷന്‍ ലഭിക്കാതിരികുമ്പോഴാണ്. 

സത്യവാങ്മൂലം കൊവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തില്‍ നല്‍കാത്ത ആളുകള്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ അറിയിപ്പിന് വിഭിന്നമായി പ്രയാസ മനുഭവിക്കുന്ന ഈ ഘട്ടത്തില്‍ പോലും വിധവകളായ പല ആളുകളുടെയും പെന്‍ഷന്‍ തടഞ്ഞു വെക്കുന്ന സമീപനമാണ് നിലവിലുള്ളത്. കൂടാതെ കൃത്യസമയത്ത് പുനര്‍വിവാഹം നടന്നില്ലെന്ന് കാണിച്ച് സത്യവാങ്മൂലം നല്‍കിയ വിധവകള്‍ക്കും പെന്‍ഷന്‍ കിട്ടാത്ത സാഹചര്യമാണുള്ളത്. 

കോവിഡ് ഭീതിയില്‍ ജനങ്ങള്‍ വലിയ പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഈപ്രത്യേക സാഹചര്യത്തില്‍ വിധവകളുടെ ഉള്‍പ്പെടെ എല്ലാ ആളുകളുടെയും പെന്‍ഷന്‍ മുടങ്ങാതെ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്ന എല്ലാവരുടെയും ആറുമാസത്തെ കുടിശ്ശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യുന്നതിനുള്ള നടപടി വേണമെന്നുമാണ് സിദ്ധീഖ് ദണ്ഡഗോളി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നത്. യൂത്ത് ലീഗ് നേതാവ് ഈ വിഷയം പ്രമുഖ യുഡിഎഫ് എം.എല്‍.എമാരുടെയടക്കം ശ്രദ്ധയില്‍ പെടുത്തുകയും അവര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതിനെ തുടര്‍ന്നുമാണ് കുടിശ്ശികയുള്ള പെന്‍ഷന്‍ വിതരണം ചെയ്യാന്‍ നടപടിയായത്.

Post a Comment

0 Comments

Top Post Ad

Below Post Ad