കാസര്‍കോട് (www.evisionnews.co): കാസകോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച അജാനൂര്‍ പഞ്ചായത്തിലെ 24കാരനായ യുവാവിന് രോഗം പകര്‍ന്നത് കര്‍ണാടകത്തില്‍ നിന്നെന്ന് സംശയം. ഒരുമാസം മുമ്പ് കര്‍ണാടക മടിക്കേരിയില്‍ പോയതായി ആരോഗ്യ വകുപ്പ് അധികൃതരോട് യുവാവ് വ്യക്തമാക്കിയതോടെയാണ് ഇതു സംബന്ധിച്ച സംശയം ഉയര്‍ന്നത്.
ഈമാസം 16ന് പനിയും ചുമയും ബാധിച്ചതിനെ തുടര്‍ന്ന് യുവാവ് ജില്ലാ ആശുപത്രിയില്‍ എത്തിയിരുന്നു. പിന്നീട് 24ന് വീണ്ടും എത്തിയപ്പോള്‍ അധികൃതര്‍ സ്രവ പരിശോധനക്ക് വിധേയനാക്കുകയായിരുന്നു. പിന്നീട് സംശയത്തെ തുടര്‍ന്ന് അന്നുതന്നെ ജില്ലാ ആസ്പത്രിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
ലോക്ക് ഡൗണ്‍ സമയത്താണ് യുവാവ് മടിക്കേരിയില്‍ നിന്ന് നാട്ടിലെത്തിയത്. ഇയാളുടെ സമ്പര്‍ക്കത്തെ കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. കുടുംബാഗങ്ങളോട് നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടിട്ടതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post a Comment
0 Comments