Type Here to Get Search Results !

Bottom Ad

വ്യാജ സന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും: ഡിജിപി

കേരളം (www.evisionnews.co): കോവിഡ് 19 പ്രതിരോധത്തിനായി സര്‍ക്കാരും പൊലീസും നടത്തുന്ന ശ്രമങ്ങളുമായി ബന്ധപ്പെട്ട് വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട് അതിശയോക്തിപരമായും തെറ്റായുമുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ശബ്ദസന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇത്തരം നടപടികള്‍ ക്രിമിനല്‍ കുറ്റമാണ്. കോവിഡുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കാനെന്ന പേരില്‍ തെറ്റായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ചിലര്‍ മൊബൈല്‍ ആപ്പുകള്‍ നിര്‍മിച്ചു പ്രചരിപ്പിക്കുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി പറഞ്ഞു.



Post a Comment

0 Comments

Top Post Ad

Below Post Ad