കാസര്‍കോട് (www.evisionnews.co): കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് കോവിഡ്-19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ആയിരം രൂപ പ്രത്യേക ധനസഹായം അനുവദിച്ചിട്ടുണ്ട്. 31-03-2019 വരെ കുടിശ്ശികയില്ലാതെ അംശാദായം അടച്ചവര്‍ക്കും അതിനു ശേഷം ചേര്‍ന്നവരില്‍ കുടിശ്ശികയില്ലാതെ അംശാദായം അടച്ചു വരുന്നവര്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം.
അംഗത്വ നമ്പര്‍ എന്റര്‍ ചെയ്തു വരുന്ന വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ച് ആവശ്യമായ വിവരങ്ങള്‍ നല്‍കി സേവ് ചെയ്യണം. അനുകൂല്യങ്ങള്‍ ബാങ്ക് വഴി വിതരണം നടത്തേണ്ടതിനാല്‍ അകൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ് എന്നിവ ബാങ്ക് പാസ് ബുക്കിലേതു പോലെ കൃത്യമായും മുഴുവനായും നല്‍കണം.
ഇതുവരെ ക്ഷേമനിധി ഐഡി കാര്‍ഡ് എടുക്കാത്ത അംഗങ്ങള്‍ അംഗത്വനമ്പര്‍ അറിയുന്നതിനായി തൊഴില്‍ ഉടമയുമായോ അതത് ജില്ലാ ക്ഷേമനിധി ഓഫീസുമായോ ബസപ്പെടണം. http://peedika.kerala.gov.in/covid19financeassistance.php എന്ന ലിങ്കിലാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9747 931 567 (ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസര്‍ കാസര്‍കോട്)
Post a Comment
0 Comments