Type Here to Get Search Results !

Bottom Ad

ഖത്തറില്‍ 623 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; യുഎഇയിൽ 518 പേരിൽ കൂടി കോവിഡ്, നാല് കോവിഡ് മരണം

ദോഹ (www.evisionnews.co): ഖത്തറില്‍ 623 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെടുന്ന ദിവസമാണിത്. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 7764 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസി തൊഴിലാളികളാണെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതാണ് ഇവര്‍ക്ക് രോഗം പകരാന്‍ കാരണമായത്.

അതെ സമയം 61 പേര്‍ക്ക് കൂടി രോഗം ഭേദമായി‌. ഇതോടെ ആകെ രോഗം സുഖപ്പെട്ടവര്‍ 750 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ക്കെല്ലാം ക്വാറന്‍റൈന്‍ സെന്‍ററുകളില്‍ ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 3445 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തിയത്. ഇതോടെ ആകെ കോവിഡ് പരിശോധന നടത്തിയവരുടെ എണ്ണം 73457 ആയി. ഇതുവരെ പത്ത് പേരാണ് ഖത്തറില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad