Type Here to Get Search Results !

Bottom Ad

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കണം: ആബിദ് ആറങ്ങാടി


കാസര്‍കോട്: (www.evisionnews.co) കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയിരിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ വഴിയൊരുക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി. 

ഹോസ്റ്റലുകളിലും വാടക വീടുകളിലും മറ്റും താമസിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും ലഭിക്കാതെ ഭയപ്പാടോടെ നാട്ടിലേക്ക് വിളിച്ച് വിലപിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇങ്ങനെ കുടുങ്ങിക്കഴിയുന്ന വിദ്യാര്‍ത്ഥികളുടെ വിവരം ശേഖരിക്കാന്‍ ഉടന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും മെയില്‍ അയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ വിവരം ശേഖരിച്ച് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുനല്‍കാന്‍ മറ്റു സംസ്ഥാനവുമായി ബന്ധപ്പെട്ട് വേണ്ട സംവിധാനങ്ങള്‍ ഉടന്‍ ഒരുക്കണമെന്നും ആബിദ് ആറങ്ങാടി ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad