Type Here to Get Search Results !

Bottom Ad

കമ്മ്യൂണിറ്റി കിച്ചണ്‍: ഭക്ഷണത്തിന് പ്രയാസപ്പെടുന്നവരെ ഗതികെട്ടവരായി ചിത്രീകരിക്കരുത്: മുസ്ലിം ലീഗ്

ബോവിക്കാനം (www.evisionnews.co): മുളിയാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും അനര്‍ഹര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നുവെന്ന് പറയുന്ന ഡി.വൈ.എഫ്.ഐ പാവങ്ങങ്ങളെ അവഹേളിക്കുകയാണെന്ന് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി, യൂത്ത് ലീഗ് പ്രസിഡണ്ട് ഷഫീഖ് മൈക്കുഴി, ജനറല്‍ സെക്രട്ടറി അഡ്വ: ജുനൈദ് എന്നിവര്‍ ആരോപിച്ചു. 

ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന വേളയില്‍ ഒരു നേരത്തെ ഭക്ഷണത്തിന് പ്രയാസപ്പെടുന്ന നിരവധി പേര്‍ സമൂഹത്തിലുണ്ട്. ഇവരെ ഗതികെട്ടവരായി ചിത്രീകരിക്കരുത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളും ആശ വര്‍ക്കര്‍മാരുള്‍പ്പെട്ട ആരോഗ്യ വകുപ്പ് ജീവനക്കാരുമാണ് ഭക്ഷണം നല്‍കേണ്ട 

ആളുകളുടെ പട്ടിക തയാറാക്കിയത്. അനര്‍ഹരായവര്‍ ഭക്ഷണം കൈപറ്റിയിട്ടുണ്ടെങ്കില്‍ അവരുടെ പേര് വിവരം വെളിപ്പെടുത്താന്‍ പ്രസ്താവന ഇറക്കിയവര്‍ക്ക് ബാധ്യതയുണ്ട്. ആദ്യരണ്ട് ദിനങ്ങളില്‍ ഉദ്യോഗസ്ഥരുടെയും പിന്നിട് വാര്‍ഡുകളിലേക്ക് നിശ്ചയിക്കപ്പെട്ട വളണ്ടിയര്‍മാരുടെ നേതൃത്വത്തിലുമാണ് ഭക്ഷണം ഏറ്റുവാങ്ങി വിതരണം നടത്തിയത്. 

കമ്മ്യൂണിറ്റി കിച്ചണ്‍ വഴി നല്‍കിയ പൊതിച്ചോര്‍ കെ.എം.സി.സി.യും മുസ്ലിം ലീഗും വിതരണം ചെയ്യുന്നതാണെന്ന് പറയേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ ജീവകാരുണ്യ സേവന, ശ്രമദാന പ്രവര്‍ത്തനങ്ങള്‍ മുസ്ലിം ലീഗും, യൂത്ത് ലീഗും, വൈറ്റ്ഗാര്‍ഡ് പ്രവര്‍ത്തകരും എല്ലാ പഞ്ചായത്തിലും നടത്തുന്നുണ്ട്. മുളിയാറിലും കോവിഡ് 19മായി ബന്ധപ്പെട്ട് നടത്തുന്നുമുണ്ട്.

ആലൂര്‍ പ്രദേശത്തെ പാരമ്പര്യ സഖാക്കള്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ ആംബുലന്‍സ് മുതല്‍, രോഗികള്‍ക്കും, വീട്ടുകാര്‍ക്കും എല്ലാവിധ സഹായങ്ങളും ചെയ്ത് കൊടുത്തത് മുസ്ലിം ലീഗാണ്. കുറഞ്ഞപക്ഷം അവരോട് ക്ഷേമമെങ്കിലും അന്വേഷിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ ബോധ്യമാകുമായിരുന്നു. കോവിഡ് 19 പ്രതിരോധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യദിനം തൊട്ട് തന്നെ മന്‍സൂര്‍ മല്ലത്ത് നേതൃത്വം നല്‍കിവരുന്നുണ്ട്. ഇത്തരം സേവനങ്ങളെ അഭിനന്ദിക്കുന്നതിന് പകരംആക്ഷേപിക്കാനുള്ള നീക്കം അനുവദിക്കാനാകാത്തതും ആസൂയ പൂണ്ടതുമാണ്.

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഹോം കോറന്റെയിനില്‍ കഴിഞ്ഞതിനാല്‍ പി.എയും ഹോം നിരീക്ഷണത്തില്‍ കഴിയണമെന്ന് പറയുന്നതില്‍ ന്യായമില്ല. അത് തീരുമാനിക്കാനുള്ള അവകാശവും നിങ്ങള്‍ക്കില്ല. ഒരു പ്രത്യേക വിഭാഗത്തിന്റെ ചുമലില്‍ കോവിഡ് ബാധ കെട്ടിവെക്കാന്‍ ശ്രമിച്ച സംഘടനയില്‍ നിന്നും ഇത്തരം പ്രസ്താവന യുണ്ടായതില്‍ അല്‍ഭുതപ്പെടാനില്ല. എന്നാല്‍ മുളിയാറില്‍ സി.പി.എമ്മിന്റെ ഒരു വാര്‍ഡ് അംഗം ഹോം കൊറന്റെയിനിലാണ്. അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ സി.പി.എം പ്രതിനിധികളോടാണ് നിരീക്ഷണത്തിന് വിധേയരായി അടങ്ങിയിരിക്കാന്‍ പറയേണ്ടത്. നിരീക്ഷണം ലംഘിച്ച് കറങ്ങി നടന്ന പഞ്ചായത്ത് അംഗത്തെ കഴിഞ്ഞ ദിവസം പഞ്ചായത്തില്‍ നിന്ന് ആട്ടിയിറക്കിവിട്ടത് ഡിഫിക്കാര്‍ക്ക് അറിയാതെ പോയതെന്തെയെന്ന് നേതാക്കള്‍ ചോദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad