Type Here to Get Search Results !

Bottom Ad

ഇനി മലയാളത്തിലും പൗലോ കൊയ്‌ലോയുടെ കോവിഡ് കാല കഥ പറയാം

മലപ്പുറം (www.evisionnews.co): ലോക പ്രശസ്ത ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയലോ കോവിഡ് വൈറസ് പ്രതിസന്ധിയുടെ കാലത്ത് കുട്ടികള്‍ക്കായെഴുതിയ രണ്ട് സചിത്ര കഥകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് ഡോ. സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴി. പ്രതീക്ഷ, വിശ്വാസം സഹാനുഭൂതി എന്നീ മൂല്യങ്ങള്‍ കുട്ടികളിലേക്ക് പകര്‍ന്ന് നല്‍കാനാണ് 'ദി മീനിങ് ഓഫ് പീസ്', 'എ, ബി, സി, ഡി എന്നീ രണ്ട് പുസ്തകങ്ങള്‍ കൗയലോ തയാറാക്കിയത്. രണ്ട് പുസ്തകങ്ങളും മാതാപിതാക്കള്‍ കുട്ടികള്‍ക്ക് വായിച്ചു കൊടുക്കുന്ന രീതിയിലാണുള്ളത്. 

'റിയോ ഡി ജനൈറോ' യിലെ ദരിദ്ര പ്രദേശത്തിലെ ഒരു പള്ളിയില്‍ ഈസ്റ്റര്‍ കുര്‍ബാനക്കായി ഒരുമിച്ച് കൂടിയ തൊഴിലാളികള്‍ക്ക് ഒരു പുരോഹിതന്‍ നല്‍കുന്ന സന്ദേശത്തിന്റെ രൂപത്തിലാണ് എബിസിഡി എഴുതിയിട്ടുള്ളത്. ജനങ്ങളെല്ലാം സന്തോഷത്തോടെ കഴിയുന്ന ഒരു രാജ്യത്തെ രാജാവ് കലഹപ്രിയരായ മറ്റു രാജ്യക്കാര്‍ക്കായി നടത്തിയ ചിത്ര രചന മത്സരത്തിന്റെ കഥയാണ് ദി മീറ്റിംഗ് ഓഫ് പീസില്‍ പറയുന്നത്.

കൊയലോ 2007 മുതല്‍ ഐക്യരാഷ്ട്ര സഭയുടെ മെസഞ്ചര്‍ ഓഫ് പീസ് പദവി വഹിക്കുന്ന ആളാണ്. ലോകമാകെയുള്ള കുട്ടികളുടെ സൗഖ്യം ലക്ഷ്യം വെച്ചുള്ള ഈ പുസ്തകത്തിന്റെ, മലയാള പരിഭാഷ 'സമാധാനത്തിന്റെ അര്‍ത്ഥം' മലയാളി കുട്ടികള്‍ക്കും നല്ലൊരു അനുഭവമാകും. എബിസിഡി എന്ന പുസ്തകം, ഹംഗേറിയന്‍ ഭാഷയില്‍ നിന്നാണ് വിവര്‍ത്തകന്‍ ഇംഗ്ലീഷിലേക്കും തുടര്‍ന്ന് മലയാളത്തിലേക്കുമായി വിവര്‍ത്തനം ചെയ്തത്. 

നിരവധി ദേശീയ അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച വിവര്‍ത്തകന്‍, ലബനാനിലെ ഇന്റര്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ദി അറബിക് ലാംഗ്വേജ് അംഗം, അന്നഹ്ദ അറബിക് മാസിക മാനേജിംഗ് എഡിറ്റര്‍, ജോര്‍ദാനിലെ അത്തനാല്‍ ഇന്റര്‍നാഷണലിന്റെ ഇന്ത്യയിലെ എക്‌സിക്യുട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad