ദേശീയം (www.evisionnews.co): ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം മുപ്പതു ലക്ഷത്തിലേക്ക്. ആകെ മരണസംഖ്യ 2.06 ലക്ഷം കടന്നു. അമേരിക്കയിലെ കോവിഡ് രോഗികളുടെ എണ്ണം 9.96 ലക്ഷത്തിലേക്ക് അടുക്കുന്നു. എന്നാല്‍ ഏറ്റവും തീവ്ര ബാധിത മേഖലകളായ ന്യൂയോര്‍ക്കിലും, ന്യൂ ജേഴ്സിയിലും കഴിഞ്ഞ മൂന്നാഴ്ചയിലെ ഏറ്റവും മെച്ചപ്പെട്ട സ്ഥിതി രേഖപ്പെടുത്തി.
രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 28000ത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24മണിക്കൂറില്‍ 1396 പുതിയ കോവിഡ് കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറില്‍ 48 മരണങ്ങളും സംഭവിച്ചു. ഇതോടെ മരണസംഖ്യ 826 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച രാവിലെ പുറത്തു വിട്ട കണക്കുകള്‍ അനസുരിച്ച് രാജ്യത്താകെ 27892 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കോവിഡ് രോഗികളായിരുന്ന 6185 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 872 കൊവിഡ് രോഗികള്‍ ഇതു വരെ മരണപ്പെട്ടു. രാജ്യത്തേറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളതും കൂടുതല്‍ രോഗികള്‍ സുഖം പ്രാപിച്ചതും മരണപ്പെട്ടതും മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 8000 കടന്നിട്ടുണ്ട്.
Post a Comment
0 Comments