Type Here to Get Search Results !

Bottom Ad

കര്‍ണാടക ആര് ഭരിച്ചാലും അതിര്‍ത്തികള്‍ അടച്ചിടും; എല്ലാക്കാലവും കര്‍ണാടകയെ ആശ്രയിച്ച് ജീവിക്കാനാണ് കാസര്‍കോട്ടുകാരുടെ വിധി


(www.evisionnews.co) രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങളും നിർദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട് അതിന് പുറമെ സംസ്ഥാന സർക്കാരുകളും കടുത്ത നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. കാസർഗോഡ് കർണാടക റോഡ് മണ്ണിട്ട് അടച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

കാസർഗോഡുകാർ പൊതുവെ ചികിത്സയ്ക്കും മറ്റുമായി ആശ്രയിക്കുന്നത് കര്ണാടകയെയാണ് കാസർഗോഡ് മികച്ച നിലവാരത്തിലുള്ള ഹോസ്പിറ്റലുകൾ ഇല്ലാത്തത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കാസര്ഗോഡിലെ ജനങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്. കർണാടക സർക്കാർ നിർണായക സമയത്ത് രാഷ്ട്രീയം കളിക്കുകയാണെന്ന വിമര്ശനത്തിന് മറുപടിയുമായി കാസർഗോഡ് ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി പിആർ സുനിൽ രംഗത്ത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനങ്ങൾക്ക് മറുപടി നൽകിയിട്ടുള്ളത്

പിആർ സുനിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ ;

ഈ ദുരിതകാലത്ത് രാഷ്ട്രീയം പറയണ്ട എന്ന് വിചാരിച്ചിരുന്നു എന്നാൽ പറയാതിരിക്കാനും വയ്യ കർണ്ണാടക അതിർത്ഥി അടച്ചിട്ടതിനാൽ 6 ഓളം ജീവനുകൾ നഷ്ടമായി വളെരെ ദയനിയമായ അവസ്ഥയാണ് കാസർകോട് ജനത അനുഭവിക്കുന്നത് ,ഇന്ന് കർണ്ണാടക ഭരിക്കുന്നത് ബി ജെ പിയാണ് സത്യമാണ് അത് കൊണ്ടാണ് അതിർത്ഥികൾ അടച്ചിട്ടത് എന്ന വാദം തെറ്റാണ് ജനദാദൾ ആണ് ഭരിച്ചിരുന്നതെങ്കിലും ഇത് തന്നെയാവും അവസ്ഥ ഒരു സംശയം വേണ്ട.

ഇതിന്റെ പേരിൽ ബിജെപിയെ പഴി പറയുന്നത് രാഷ്ട്രിയ ലാഭത്തിന് വേണ്ടി ചിലർ മാത്രമാണ് അല്ലാതെ ആരും തന്നെ പറയുല്ല അതാണ് സത്യം ബി ജെ പി കാസർകോട് മണ്ഡലം ജനറൽ സെക്രട്ടറി എന്ന നിലയ്ക്ക് ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഇന്ന് കാസർകോട് ജന സമൂഹത്തിന്റെ ഈ ദുരിതത്തിനു ഉത്തരവാദി സംസ്ഥാനം മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികളാണ് ബി ജെ പിയുടെ എക്കാലത്തെയും രാഷ്ട്രിയ ആരോപണങ്ങളിൽ വളരെ പ്രധാനമായിരുന്നു കാസർകോട് ൽ അത്യാധുനിക സൗകര്യത്തോടു കൂടിയ മെഡിക്കൽ കോളേജ് എന്നത്.

ജില്ല രൂപികൃതമായിട്ട് ഇതുവരെ രണ്ട് മുന്നണികളും തിരിഞ്ഞ് നോക്കാത്ത മേഘലയാണ് കാസർകോടിൽ മെഡിക്കൽ കോളേജ് എന്നത് ,അവസാനം മുറവിളിക്ക് ആശ്വസമായി ഉക്കിനടുകയിൽ കെട്ടിടം ഉയർന്നു പക്ഷെ മുഖ്യമന്ത്രിമാർ ഇതിന് തറക്കലിടൽ മാത്രം മായി ഓടി നടന്നപ്പോൾ കെട്ടിടം മാത്രമായി ,ഇന്ന് ഒരു അത്യാഹിത വന്നപ്പോൾ കാസർകോട് ജനത നിസഹായരായി നില്ക്കുന്നു.

എല്ലാ കാലവും കർണ്ണാടകയെ ആശ്രിയക്കമെന്നത് ഇന്ന് പെട്ടന്ന് ഇലാതവുമ്പോൾ നാം എന്തിനാണ് അയൽ സംസ്ഥാനത്തെ കുറ്റം പറയുന്നത് , അവർക്കും ആ സംസ്ഥാനത്തെ ജനത്തെ സംരക്ഷിക്കേണ്ടതുണ്ട് ഇതിനു മുമ്പ് ഒരിക്കലും കർണ്ണാടക അശുപത്രിയോ ചികിത്സ യോ നിഷേധിച്ചതായി അറിഞ്ഞിട്ടില്ല ഇന്നത്തെ സാഹചര്യത്തിൽ അവർ അതു ചെയ്തു പകരം സംവിധാനമില്ലാത്ത നമ്മുടെ ജില്ല പെട്ടു ഇതിനെതിരെ പ്രതിഷേധം ഉയരേണ്ടത് കമ്മ്യുണിവത്തിനെതിരെയും കോൺഗ്രസിനെതിരെയുംമാണ് അല്ലാതെ ബി ജെ പി ക്കെതിരെയല്ല. തിരഞ്ഞടുപ്പ് സമയത്ത് മാത്രം കാസർകാട് ജനതയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ വ്യാകുലരാവുന്ന ഇ രണ്ടു മുന്നണി നേതാക്കളാണ് മറുപടി പറയേണ്ടത്

Post a Comment

0 Comments

Top Post Ad

Below Post Ad