Type Here to Get Search Results !

Bottom Ad

ചെങ്കള ഇന്ദിരാനഗറില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സ്ഥാപിക്കും: പിബി അഷ്‌റഫ്‌


കാസര്‍കോട്(www.evisionnews.co) കാസര്‍കോട് ഇന്ദിരാ നഗറില്‍ ഹ്യുണ്ടായി ഷോ റൂമിനടുത്ത് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആരംഭിക്കാനുള്ള രൂപരേഖയുടെ അവസാന മിനുക്ക് പണിയിലാണെന്ന് അന്‍ജൂം ഗ്രൂപ്പ് ചെയര്‍മാന്‍ പിബി അഷ്‌റഫ്. പദ്ധതി തയാറായാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഹോസ്പിറ്റലിന്റെ സേവനം ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങുമെന്ന് പിബി അഷ്‌റഫ് ഇ വിഷന്‍ ന്യൂസിനോട് പറഞ്ഞു. 
ദരിദ്രരുടെ കാര്യത്തില്‍ പ്രത്വേക പരിഗണന ഉണ്ടാക്കും. മെച്ചപ്പെട്ട ചികിത്സ അവര്‍ക്കും കൂടി ലഭ്യമാക്കുന്നതിന് സര്‍ക്കാറുമായി കൂടിചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് ആലോചിക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി വിദഗ്ദ ഡോക്ടര്‍മാരുമായി ഹോസ്പിറ്റല്‍ തുടങ്ങാനുള്ള കൂടിയാലോചനകള്‍ നടത്തുകയായിരുന്നു. 
ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ക്കും മംഗലാപുരത്തെയും കാസര്‍ഗോട് ജില്ലക്ക് പുറത്തുള്ള നഗരങ്ങളെയും ആശ്രയിക്കുന്ന രീതിക്ക് കാസര്‍ഗോട്ടെ ജനങ്ങള്‍ മാറ്റം വരുത്തേണ്ടതുണ്ട്. അതിര്‍ത്തി അടച്ചപ്പോഴാണ് മംഗലാപുരത്തെ നാം എത്രത്തോളം ആശ്രയിച്ചിരുന്നുവെന്ന് മനസിലായത്. തിരിച്ചറിവുണ്ടാകാനുള്ള സമയം കൂടിയാണിത്. പിബി അഷ്‌റഫ് തന്റെ കാഴ്ചപ്പാടുകള്‍ ഇ വിഷനോട് പങ്കുവെച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad