Type Here to Get Search Results !

Bottom Ad

ജില്ലയിലേക്ക് വിദഗ്ദ മെഡിക്കല്‍ സംഘം: കാസര്‍കോട് മെഡിക്കല്‍ കോളജ് തിങ്കളാഴ്ച തുറക്കും


കാസര്‍കോട് (www.evisionnews.co): ബദിയടുക്ക ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയ കോവിഡ് സെന്റര്‍ തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ബാബു അറിയിച്ചു. മികച്ച ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭിക്കും. ഇപ്പോള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയും കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയുമാണ് പ്രധാനമായും കോവിഡ് സെന്ററുകളായി പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കോളജിലേക്ക് പത്തംഗ ഡോക്ടര്‍മാര്‍ അടങ്ങിയ 28 അംഗ മെഡിക്കല്‍ സംഘം പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ ഇന്നോ നാളെയോ എത്തും.

മെഡിക്കല്‍ കോളേജിലെ കോവിഡ് സെന്റര്‍ തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഈ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. കോവിഡ് പരിശോധനാഫലം രണ്ടരമണിക്കൂര്‍ കൊണ്ട് അറിയാവുന്ന റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകള്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉടന്‍ തന്നെ കാസര്‍കോട്ടുമെത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad