Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം താലൂക്ക് ആശുപത്രിക്ക് ലത്തീഫ് ഉപ്പള പത്ത് ഡയാലിസിസ് മെഷീന്‍ നല്‍കും


കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം താലൂക്ക് ആശുപത്രില്‍ ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിന് പ്രമുഖ വ്യാവസായി ലത്തീഫ് ഉപ്പള പത്തു ഡയാലിസിസ് മെഷീന്‍ നല്‍കും. താലൂക്ക് ആശുപത്രി പൊതു ജനങ്ങളുടെ സഹകരണത്തോടെ അഞ്ചുനില കെട്ടിടം പണിയുമെന്ന് ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചിരുന്നു. 

അഞ്ചുകോടി ചെലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിന് പ്രദേശത്തെ ഉദാരമതികളില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നതായും സംഭാവന സ്വരൂപിക്കാനായി പ്രത്യേകം ബാങ്ക് അക്കൗണ്ട് ഉടന്‍ ആരംഭിക്കുമെന്നും കലക്ടര്‍ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഗ്രീന്‍ ഹൗസ് കൂട്ടായ്മ ബില്‍ഡിംഗ് ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. 




Post a Comment

0 Comments

Top Post Ad

Below Post Ad