കാസര്‍കോട് (www.evisionnews.co): കാസര്‍കോട്- കര്‍ണ്ണാടക അതിര്‍ത്തി പ്രദേശത്തെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ അനുയോജ്യമായ സ്ഥലത്ത് ഡയാലിസിസ് സെന്റര്‍ ആരംഭിക്കുമെന്ന് തളങ്കര മാലിക് ദീനാര്‍ ഹോസ്പിറ്റല്‍ എംഡി കെഎസ് അന്‍വര്‍ സാദത്ത് ഇ വിഷനോട് പറഞ്ഞു.
കാസര്‍കോട് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ തുടങ്ങാന്‍ പലരും മുന്നോട്ടുവന്നത് സ്വാഗതാര്‍ഹമാണ്. നിലവിലെ ഹോസ്പിറ്റലുകളില്‍ വിവിധ ഡിപാര്‍ട്ട്മെന്റുകള്‍ ആരംഭിച്ച് സൂപ്പര്‍ സ്‌പെഷലിറ്റിയായി ഉയര്‍ത്തുന്നതാവും ജനങ്ങളുടെ ചികിത്സാ ആവശ്യങ്ങള്‍ പെട്ടെന്ന് പരിഹരിക്കപ്പെടാനുള്ള പ്രായോഗിക മാര്‍ഗം.
മാലിക് ദീനാര്‍ ഹോസ്പിറ്റലിന്റെ വാതിലുകള്‍ അത്തരം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണ്. ലോക് ഡൗണിനെ തുടര്‍ന്ന് കര്‍ണാടക അതിര്‍ത്തി അടച്ചതോടെ മംഗളൂരുല്‍ ഡയാലിസിസ് ചെയ്യേണ്ട നിരവധി രോഗികള്‍ക്ക് മാലിക് ദിനാര്‍ ആസ്പത്രി ആശ്വാസമായിരുന്നു. കാസര്‍കോട് കേന്ദ്രികരിച്ച് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ ഭാഗത്തു നിന്നും വലിയ തോതില്‍ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post a Comment
0 Comments