Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കും: ഫര്‍ഹാദ് യേനപ്പോയ

കാസര്‍കോട് (www.evisionnews.co) ജില്ലയിലെ ആരോഗ്യ-വിദ്യാഭ്യാസ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും യേനപ്പോയ ഗ്രൂപ്പില്‍ നിന്നും ഉണ്ടാകുമെന്ന് വൈ ഫര്‍ഹാന്‍ ഇ വിഷന്‍ ന്യൂസിനോട് പറഞ്ഞു. യേനപ്പോയ ഹോസ്പിറ്റലുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെടുന്ന കാസര്‍ഗോട്ടെയും ഉത്തര മലബാറിലെയും ജനങ്ങള്‍ക്ക് നിലവില്‍ യേനപ്പോയ ഗ്രൂപ്പ് പരമാവധി പിന്തുണ നല്‍കുന്നുണ്ട്. വികസനമെന്നത് ഒരു ദിവസം കൊണ്ടുണ്ടാകുന്ന അല്‍ഭുതപ്രവര്‍ത്തിയല്ല. വര്‍ഷങ്ങളുടെ ക്ഷമയും കാത്തിരിപ്പും ചിലപ്പോള്‍ ആവശ്യമായെന്ന് വരും. ടമേൃ േചീം എന്നതാണ് പ്രധാനം. കാസര്‍ഗോട്ടെ ജനങ്ങള്‍ ഇപ്പോള്‍ ചെറുതും വലുതുമായ പദ്ധതികള്‍ ആരംഭിക്കേണ്ട സമയമാണ്. വര്‍ഷങ്ങള്‍ക്കുള്ളില്‍ മറ്റൊരു മംഗലാപുരമായി കാസര്‍ഗോട് മാറും. വൈ ഫര്‍ഹാന്‍ ഇ വിഷനുമായി തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad